LiveTV

Live

Entertainment

‘ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയിട്ടില്ല’:സുരാജ് വെഞ്ഞാറമൂട്

സുരാജ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന പേരില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു

‘ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയിട്ടില്ല’:സുരാജ് വെഞ്ഞാറമൂട്

ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിട്ടില്ലെന്ന് സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കില്‍ കുറിച്ചു. സുരാജ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന പേരില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണെന്നും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും അറിയിച്ചാണ് സുരാജിന്റെ കുറിപ്പ്.

സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയമുള്ളവരെ,

ഞാന്‍ സുരാജ് വെഞ്ഞാറമൂട്. ഒരു കലാകാരനായ ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചാരണവും നടത്തിയിട്ടില്ല എന്നാല്‍ എന്റെ പേരില്‍ ചില വ്യാജ പ്രചാരണങ്ങള്‍ കണ്ടു വരുന്നു. ഇത് എന്റെ അറിവോടെ അല്ല എന്ന് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരെ അറിയിക്കുന്നു..

നന്ദി എന്ന് സ്വന്തം സുരാജ് വെഞ്ഞാറമൂട്‌

Also read: നന്ദിയുണ്ട് ട്രോളന്മാരേ... ദശമൂലം ദാമു ട്രോളുകള്‍ ഷെയര്‍ ചെയ്ത് സുരാജ് വെഞ്ഞാറമ്മൂട്

Also read: ഈ അടുത്തൊന്നും ഒരു സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ല; സുഡാനിയെക്കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട്

Also read: മലയാളികളോട് കളിക്കല്ലേ...ലാലേട്ടനെ കളിയാക്കിയ കെആര്‍കെക്കെതിരെ സുരാജ് വെഞ്ഞാറമ്മൂട്