LiveTV

Live

Entertainment

‘നീ മുകിലോ പുതുമഴ മണിയോ’; ‘ഉയരെ’ ഗാനത്തിന് കൈയ്യടിച്ച് പ്രേക്ഷകര്‍

‘നീ മുകിലോ പുതുമഴ മണിയോ’; ‘ഉയരെ’ ഗാനത്തിന് കൈയ്യടിച്ച് പ്രേക്ഷകര്‍

പാർവതിയും ആസിഫ് അലിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഉയരെ'യിലെ ഗാനത്തിന് പ്രേക്ഷകരുടെ കൈയ്യടി. സിതാരയും വിജയ് യേശുദാസും പാടിയ 'നീ മുകിലോ' എന്ന ഗാനത്തിനാണ് ആരാധകര്‍ക്കിടയില്‍ വന്‍ വരവേല്‍പ്പ് ലഭിക്കുന്നത്.

ഗോപി സുന്ദർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ഗാനരംഗത്തിലെ പാർവതിയുടെയും ആസിഫ് അലിയുടെയും അഭിനയമാണ് എല്ലാവരുടെയും ഹൃദയം കീഴടക്കുന്നത്.

മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. യുവതാരങ്ങളായ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ഏപ്രിൽ അവസാന വാരം ചിത്രം പ്രദർശനത്തിനെത്തും.