LiveTV

Live

Entertainment

അശ്ലീല വീഡിയോയിലുള്ളത് താനല്ല, ദയവായി ഇനിയും ഉപദ്രവിക്കരുത്; അപേക്ഷയുമായി അഞ്ജു 

സുരഭി ലക്ഷ്മിക്കൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് അഞ്ജു ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

അശ്ലീല വീഡിയോയിലുള്ളത് താനല്ല, ദയവായി ഇനിയും ഉപദ്രവിക്കരുത്; അപേക്ഷയുമായി അഞ്ജു 

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോ തന്റേതല്ലെന്നും അതിന്റെ പേരിൽ ഉപദ്രവിക്കരുതെന്നും മീഡിയവണ്‍ സംപ്രേക്ഷണം ചെയ്ത എം.80മൂസയിലൂടെ ശ്രദ്ധേയയായ സിനിമാ-സീരിയല്‍ താരം അഞ്ജു. സുരഭി ലക്ഷ്മിക്കൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് അഞ്ജു ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

‘ആ വിഡിയോയില്‍ കാണുന്ന കുട്ടി ഞാനല്ല.. ദയവ് ചെയ്ത് എന്നെ ഇനിയും ഉപദ്രവിക്കരുതെന്ന് അഞ്ജു കണ്ണീരോടെ അപേക്ഷിക്കുന്നു. ഇത്തരം ഒരു വീഡിയോ പ്രചരിച്ചതിന്റെ പേരില്‍ അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും അമ്മ കണ്ടത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും തങ്ങളുടെ നിരന്തരമായ പ്രയത്‌നം കൊണ്ടാണ് അഞ്ജുവിനെ പഴയ പോലെയാക്കാന്‍ സാധിച്ചതെന്നും സുരഭി വ്യക്തമാക്കുന്നു.

അതേസമയം വീഡിയോ പ്രചരിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അഞ്ജു പറയുന്നു. ‘രണ്ട് വര്‍ഷം മുമ്പാണ് ഇത്തരമൊരു വിഡിയോ ശ്രദ്ധയില്‍പ്പെട്ടത്. അന്നത് കാര്യമാക്കിയില്ല. ആ വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടിക്ക് അഞ്ജുവിന്റെ ചെറിയ മുഖ സാദൃശ്യം മാത്രമേയുള്ളൂ. അത് അഞ്ജുവല്ല’.–സുരഭി പറയുന്നു.