LiveTV

Live

Entertainment

‘അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?’; സിനിമാ മേഖലയിലെ മോശം അനുഭവം പരസ്യപ്പെടുത്തി നടി സജിത മഠത്തില്‍

‘അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?’; സിനിമാ മേഖലയിലെ മോശം അനുഭവം പരസ്യപ്പെടുത്തി നടി സജിത മഠത്തില്‍

മലയാള സിനിമയിലെ മാറ്റത്തിന്റെ കാറ്റുമായാണ് വനിതകളുടെ നേത്യത്വത്തിലുള്ള വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പിറവിയെടുക്കുന്നത്. മലയാള സിനിമയില്‍ വിവാദങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ക്കും തുടക്കമായ ഡബ്ല്യൂ.സി.സിയുടെ അമരത്തിരിക്കുന്ന നടി സജിത മഠത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സിനിമാ മേഖലയിലെ മോശം അനുഭവം കുറിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ തമിഴ് സിനിമയിലെ സഹ സംവിധായകന്റെ പേരും ഫോണ്‍ നമ്പറും പുറത്ത് വിട്ടിരിക്കുന്നത്. ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ എന്ന് പരിചയപ്പെടുത്തിയ കാര്‍ത്തിക് എന്ന യുവാവ് ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുകയും തുടര്‍ന്ന് മോശമായ രീതിയില്‍ ഫോണിലൂടെ പെരുമാറുകയുമായിരുന്നെന്നാണ് സജിത മഠത്തില്‍ ആരോപിക്കുന്നത്. സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് നടിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്.

തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?