LiveTV

Live

Entertainment

നടൻ ദുൽഖർ സൽമാൻ നിർമാതാവാകുന്നു; ആദ്യ ചിത്രത്തില്‍ നിങ്ങള്‍ക്കും അഭിനയിക്കാം!

 നടൻ ദുൽഖർ സൽമാൻ  നിർമാതാവാകുന്നു; ആദ്യ ചിത്രത്തില്‍ നിങ്ങള്‍ക്കും അഭിനയിക്കാം!

നടന്‍ മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് മലയാള സിനിമയെ ഞെട്ടിച്ചത്. ആ ഒരു വാര്‍ത്തക്ക് തൊട്ടുടനെ ഇന്നിതാ ആരാധകരെ ആവേശത്തിലാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പുതിയ ഇന്നിങ്സ് പ്രഖ്യാപിച്ചിരിക്കുന്നു. അഭിനയകളരി വിട്ട് സിനിമാ നിര്‍മ്മാണത്തിലേക്കാണ് നടന്‍ ദുല്‍ഖര്‍ ഏറ്റെടുത്തിരിക്കുന്നത്. പുതിയതായി ആരംഭിക്കുന്ന സിനിമയിലേക്ക് അവസരം തുറന്നു കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്. മെയ് മാസത്തിലാകും ചിത്രം ചിത്രീകരണം ആരംഭിക്കുക. നിര്‍മ്മാണ സംരംഭത്തിനായി നല്‍കുന്ന ബാനര്‍ വൈകാതെ പുറത്തിറക്കുമെന്നും ദുല്‍ഖര്‍ അറിയിച്ചു. നവാഗതനായ ഷംസു സെയ്ബയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുക. പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് സിനിമയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.