LiveTV

Live

Entertainment

കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ: മോഹന്‍ലാലിന് ആശംസയുമായി പൃഥ്വിരാജ് 

ബറോസ്സ് എന്ന പേരിട്ട ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. മോഹന്‍ലാലിന് ആശംസകള്‍ നേരുകയാണ് താരങ്ങള്‍.

കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ: മോഹന്‍ലാലിന് ആശംസയുമായി പൃഥ്വിരാജ് 

ഈസ്റ്റര്‍ ദിനത്തിലാണ്‌ മോഹന്‍ലാല്‍ താന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചത്. ബറോസ്സ് എന്ന പേരിട്ട ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. മോഹന്‍ലാലിന് ആശംസകള്‍ നേരുകയാണ് താരങ്ങള്‍. അതില്‍ മുമ്പന്തിയില്‍ പൃഥ്വിരാജ് തന്നെ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ബോക്സ്ഓഫീസില്‍ മികച്ച കളക്ഷനുമായി കുതിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ആശംസ.

“ ഈ സിനിമ എന്തിനെ കുറിച്ചാണ് എന്ന് എനിക്കറിയാം. അതിനെ കുറിച്ചുള്ള ലാലേട്ടന്റെ കാഴ്ചപ്പാടും. എല്ലാ ആശംസകളും നേരുന്നു. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ, ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാളത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനും വലിയ നന്ദി'യെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ബ്ലോഗിലൂടെയായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. നാൽപ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിനിപ്പുറം അത്ഭുതകരമായ ഒരു കാര്യം ജീവിതത്തിൽ സംഭവിക്കാൻ പോവുകയാണെന്ന് പറഞ്ഞ ലാൽ, ‘ബറോസ്സ്’ എന്ന പേരിൽ ഒരുക്കുന്ന ചിത്രം ത്രീഡിയിലായിരിക്കും എന്നും എഴുതുന്നു. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ളതായിരിക്കും ചിത്രം എന്ന് പറഞ്ഞ മോഹൻലാൽ, ഒന്നും തന്നെ മുൻകൂട്ടി എടുത്ത തീരുമാനമായിരുന്നില്ലെന്നും വ്യക്തമാക്കുന്നു.


ഗോവയിൽ ചിത്രീകരിക്കുന്ന സിനിമക്കായി ഒരുപാട് വിദേശ അഭിനേതാക്കൾ വേണ്ടി വരുമെന്നും, ചിത്രീകരണത്തിനായുള്ള സ്ഥലങ്ങളെല്ലാം പോയി കണ്ടുവെന്നും താരം ബ്ലോഗിൽ പറയുന്നു. ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ വെമ്പുന്ന മനസ്സാണ് തനിക്കെന്നും, അതിന്റെ ഭാഗമാണ് ഇപ്പോഴുള്ള സംവിധാന വേഷമെന്നും അദ്ദേഹം എഴുതി.

Also read: സംവിധാനം: മോഹന്‍ലാല്‍ !