LiveTV

Live

Entertainment

സംവിധാനം: മോഹന്‍ലാല്‍ !

ലാലേട്ടനിൽ നിന്നും വന്നിരിക്കുന്ന തകർപ്പൻ സർപ്രെെസിൽ ഷോക്കടിച്ചിരിക്കുകയാണ് ആരാധകർ

സംവിധാനം: മോഹന്‍ലാല്‍ !

അഭിനയ പ്രതിഭകൊണ്ട് മലയാളിയെ ഞെട്ടിച്ച പ്രിയതാരം മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്നു. ഈസ്റ്റർ ദിനത്തിൽ പുറത്തിറക്കിയ ബ്ലോഗിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്കിലൂടെ ലാൽ തന്നെ ഇക്കാര്യം ഷെയർ ചെയ്തിട്ടുമുണ്ട്.

നാൽപ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിനിപ്പുറം അത്ഭുതകരമായ ഒരു കാര്യം ജീവിതത്തിൽ സംഭവിക്കാൻ പോവുകയാണെന്ന് പറഞ്ഞ ലാൽ, ‘ബറോസ്സ്’ എന്ന പേരിൽ ഒരുക്കുന്ന ചിത്രം ത്രീഡിയിലായിരിക്കും എന്നും കുറിച്ചു. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ളതായിരിക്കും ചിത്രം എന്ന് പറഞ്ഞ മോഹൻലാൽ, ഒന്നും തന്നെ മുൻകൂട്ടി എടുത്ത തീരുമാനമായിരുന്നില്ലെന്നും വ്യക്തമാക്കി.

ഗോവയിൽ ചിത്രീകരിക്കുന്ന സിനിമക്കായി ഒരുപാട് വിദേശ അഭിനേതാക്കൾ വേണ്ടി വരുമെന്നും, ചിത്രീകരണത്തിനായുള്ള സ്ഥലങ്ങളെല്ലാം പോയി കണ്ടുവെന്നും താരം ബ്ലോഗിൽ പറയുന്നു. ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ വെമ്പുന്ന മനസ്സാണ് തനിക്കെന്നും, അതിന്റെ ഭാഗമാണ് ഇപ്പോഴുള്ള സംവിധാന വേഷമെന്നും അദ്ദേഹം എഴുതി.

എന്തുതന്നെയായിരുന്നാലും പ്രിയപ്പെട്ട ലാലേട്ടനിൽ നിന്നും വന്നിരിക്കുന്ന ഈ തകർപ്പൻ സർപ്രെെസിൽ ഷോക്കടിച്ചിരിക്കുകയാണ് ആരാധകർ. ബ്ലോഗ് ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.