LiveTV

Live

Entertainment

തനതായ അഭിനയ ശൈലിയുള്ള നടിയാണ് കങ്കണയെന്ന് വിജയേന്ദ്ര പ്രസാദ്

ഈ പ്രായത്തില്‍ ബോളിവുഡിലെ മുന്‍നിര നായികാനടിയായി അവര്‍ നിലനില്‍ക്കുന്നു എന്നത് വലിയ കാര്യമാണ്.

തനതായ അഭിനയ ശൈലിയുള്ള നടിയാണ് കങ്കണയെന്ന് വിജയേന്ദ്ര പ്രസാദ്

75 മത്തെ വയസ്സിലും തിരക്കഥാകൃത്തും ഡയറക്ടറുമായ വിജയേന്ദ്ര പ്രസാദിന് വിശ്രമമില്ല. കങ്കണ റണാവത്തിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് വിജയേന്ദ്ര പ്രസാദ്. 25 വര്‍ഷത്തിലധികമായി സിനിമാ രംഗത്തുള്ള ഇദ്ദേഹം ബാഹുബലി, മണികര്‍ണിക, മഗധീര എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും പേന ചലിപ്പിച്ചിട്ടുണ്ട്. രണ്ടര പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തില്‍ ഒരാളുടെ വിജയത്തില്‍ ഭാഗ്യമാണ് നിർണായക പങ്കു വഹിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത്, ശരിയായ ആളുകളുമായി പ്രവർത്തിക്കുക എന്നതാണ് തന്റെ വിജയത്തിന് പിന്നിലെന്ന് വിജയേന്ദ്ര പ്രസാദ് പറയുന്നു. ഇതുവരെ ജോലി ചെയ്തിട്ടുള്ള എല്ലാ പ്രോജക്റ്റുകളോടും വ്യത്യസ്തമായ സമീപനമാണ് ഉണ്ടായിരുന്നതെന്നും പ്രസാദ് പറഞ്ഞു.

തനതായ അഭിനയ ശൈലിയുള്ള നടിയാണ് കങ്കണയെന്ന് വിജയേന്ദ്ര പ്രസാദ്

പുസ്തകങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് തന്റെ രചനക്ക് വേണ്ട അദ്ദേഹം പ്രചോദനം ഉൾക്കൊള്ളാറുള്ളത. സാധാരണയായി ഒരു നിശ്ചിത ആശയം വികസിപ്പിച്ചെടുക്കാൻ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വരും, ഐതിഹ്യം, ഫാന്‍റസി, ആക്ഷൻ വ്യത്യസ്ത തരത്തിലുള്ള അന്വേഷണങ്ങളോടാണ് താല്‍പര്യമെന്നും പ്രസാദ് പറയുന്നു. പക്ഷേ ഹൊറര്‍ സബ്ജക്ടിനോട് താല്‍പര്യം ഇല്ല.

ബോളിവുഡ് നടിമാരില്‍ കങ്കണയോട് വിജയേന്ദ്ര പ്രസാദിന് പ്രത്യേക ഇഷ്ടമുണ്ട്. കങ്കണ നായികയായി അടുത്തിടെ പുറത്തിറങ്ങിയ മണികര്‍ണിക; ദ ക്യൂന്‍ ഓഫ് ഝാന്‍സിയുടെ തിരക്കഥാകൃത്ത് പ്രസാദായിരുന്നു. സ്വന്തമായ അഭിനയശൈലിയുള്ള നടിയാണ് കങ്കണയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ പ്രായത്തില്‍ ബോളിവുഡിലെ മുന്‍നിര നായികാനടിയായി അവര്‍ നിലനില്‍ക്കുന്നു എന്നത് വലിയ കാര്യമാണ്. ചെറിയ റോളുകളിലൂടെ ഉയര്‍ന്നു വന്ന താരമാണ് കങ്കണയെന്നും അദ്ദേഹം പറഞ്ഞു.

തനതായ അഭിനയ ശൈലിയുള്ള നടിയാണ് കങ്കണയെന്ന് വിജയേന്ദ്ര പ്രസാദ്

മകനും സംവിധായകനുമായ എസ്.രാജമൌലിയെക്കുറിച്ചും അദ്ദേഹം വാചാലനായി. കഠിനാധ്വാനിയും ആത്മാര്‍ഥത നിറഞ്ഞ കലാകാരനുമാണ് രാജമൌലിയെന്നാണ് പ്രസാദിന്റെ അഭിപ്രായം. ഉത്തരവാദിത്തങ്ങളെ ഭയപ്പെടാതെ അവയെ സന്തോഷത്തോടെ ഏറ്റെടുക്കുന്ന ആളാണ് രാജമൌലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനതായ അഭിനയ ശൈലിയുള്ള നടിയാണ് കങ്കണയെന്ന് വിജയേന്ദ്ര പ്രസാദ്