LiveTV

Live

Entertainment

ബോളിവുഡിനെ പേടിപ്പിക്കാന്‍ എസ്രയെത്തുന്നു, നായകന്‍ ഇമ്രാന്‍ ഹാഷ്മി 

മികവുറ്റ പ്രതികരണം ലഭിച്ച ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ രജ്ഞന്‍ എബ്രഹാമായി വേഷമിടുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്. 

ബോളിവുഡിനെ പേടിപ്പിക്കാന്‍ എസ്രയെത്തുന്നു, നായകന്‍ ഇമ്രാന്‍ ഹാഷ്മി 

ഭയത്തിനും മീതെ ജനങ്ങള്‍ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ച ഹൊറര്‍ ചിത്രമാണ് പൃഥ്വിരാജ് നായകനായെത്തിയ എസ്ര. പ്രിയ ആനന്ദ് നായികയായി എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. പൃഥ്വി അവതരിപ്പിച്ച രജ്ഞന്‍ എബ്രഹാമിനെ ഹിന്ദിയിലെത്തിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്.

ചിത്രത്തിലെ നായികയുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുംബൈയിലും മലേഷ്യയിലും ചിത്രീകരണം നടത്തുന്ന സിനിമയുടെ ഹിന്ദി റിമേക്ക് ചെയ്യുന്നത് പനോരമ സ്റ്റുഡിയോസാണ്. കുമാര്‍ മംഗാത് പഥക്, കൃഷ്ണ കുമാര്‍, ഭൂഷണ്‍ കുമാര്‍, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവാഗതനായ ജയ്.കെയായിരുന്നു 2017 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം. ടൊവിനോ തോമസ്, സുദേവ് നായര്‍, വിജയരാഘവന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൌതുകമുണര്‍ത്തുന്ന ദൃശ്യഭംഗിയുമായി എസ്ര
Also Read

കൌതുകമുണര്‍ത്തുന്ന ദൃശ്യഭംഗിയുമായി എസ്ര

'എസ്ര' ഈ മാസം 19 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍
Also Read

'എസ്ര' ഈ മാസം 19 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍