LiveTV

Live

Entertainment

എന്തോന്ന് അസഹിഷ്ണുതയാടേയ് ഇത്... അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെ അല്ലേ; ബിജു മേനോന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

തൃശൂരില്‍  എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോനെതിരേ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം

എന്തോന്ന് അസഹിഷ്ണുതയാടേയ് ഇത്... അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെ അല്ലേ; ബിജു മേനോന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന നടന്‍ ബിജു മേനോന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്.

തൃശൂരില്‍  എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിനാണ് ബിജു മേനോനെതിരെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധമുണ്ടായത്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോന്‍  പൊതുവേദിയില്‍ എത്തിയത്. തൃശൂരില്‍  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം  ബിജു മേനോനും പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു  മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം തുടങ്ങിയത്.

Dear facebook family, പ്രമുഖ നട൯ ബിജു മേനോ൯ സ൪ തന്ടെ കൂട്ടുകാരനും, സഹപ്രവ൪ത്തകനുമായ പ്രമുഖ നടനു വേണ്ടി election...

Posted by Santhosh Pandit on Friday, April 19, 2019

എന്നാല്‍ ഇപ്പോള്‍ ബിജു മേനോന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ അല്ലേ എന്നും, നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത് എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ പറഞ്ഞു. ആർക്കും ഏത്‌ രാഷ്ട്രീയവും തെരെഞ്ഞെടുക്കാം, ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിയുടെയും അതിന്റെ സ്ഥാനാർത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Also read: നിങ്ങൾ ചാണകത്തിൽ ചവിട്ടും എന്നു ഒരിക്കലും വിചാരിച്ചില്ല; സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജു മേനോനെതിരെ സോഷ്യല്‍ മീഡിയ

Also read: സുരേഷ് ഗോപി തൃശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍; തിരുവനന്തപുരത്തിന്റെ നഷ്ടമെന്ന് സുരേഷ് കുമാര്‍