LiveTV

Live

Entertainment

ദുല്‍ഖറിന്റെ ‘യമണ്ടന്‍’ ഡാന്‍സ് പാട്ട്; യുവത്വത്തെ ത്രസിപ്പിക്കാന്‍ ജാസി ഗിഫ്റ്റ് വീണ്ടും

ദുല്‍ഖറിന്റെ ‘യമണ്ടന്‍’ ഡാന്‍സ് പാട്ട്; യുവത്വത്തെ ത്രസിപ്പിക്കാന്‍ ജാസി ഗിഫ്റ്റ് വീണ്ടും

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടൻ പ്രേമകഥയിലെ ത്രസിപ്പിക്കുന്ന ഡാൻസ് വീഡിയോ പുറത്തിറങ്ങി. സന്തോഷ് വര്‍മ്മ വരികളെഴുതിയ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷായാണ്.
ജാസി ഗിഫ്റ്റിന്റെ ചടുലഗാനാലാപനത്തിന് ഓര്‍ക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് സാബു ഫ്രാൻസിസാണ്. ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നായകനായി പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ഒരു യമണ്ടന്‍ പ്രേമകഥ പ്രേക്ഷകരിലേക്കെത്തുന്നത്.

നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും തിരക്കഥയും സംഭാഷണവുമൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബി സി നൗഫൽ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ ദുൽഖർ സൽമാന്‍റെ നായികമാരായായി എത്തുന്നത് നിഖില വിമലും സംയുക്ത മേനോനുമാണ്. ഈ മാസം ഇരുപത്തിയഞ്ചിന് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും.