LiveTV

Live

Entertainment

സിനിമാ നിരൂപണം നല്ലത്;​തെറ്റായ വിലയിരുത്തലുകൾ ജനം തിരിച്ചറിയുമെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

സിനിമാ നിരൂപണം നല്ലത്;​തെറ്റായ വിലയിരുത്തലുകൾ ജനം തിരിച്ചറിയുമെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

സമൂഹ മാധ്യമങ്ങ​ളെ ഉപയോഗിച്ച് ഏതെങ്കിലും ഒരു സിനിമക്കെതിരെ നടത്തുന്ന പ്രചാരണങ്ങളെ തിരിച്ചറിയാൻ മലയാളി ആസ്വാദകർക്ക്​ കഴിവുണ്ടെന്ന്​ നടൻ ദുൽഖർ സൽമാൻ. 'ഒരു യമണ്ടൻ പ്രേമകഥ' എന്ന പുതിയ സിനിമയുടെ പ്രചാരണാര്‍ഥം ദുബൈയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

സിനിമയെ കുറിച്ച്​ സത്യസന്ധമായ വിലയിരുത്തൽ നടത്തുന്നവരുടെ പ്രതികരണൾ വിലമതിക്കും. എന്നാൽ ഒരു സിനിമയെ താറടിച്ചു കാണിക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന നീക്കം ആസ്വാദകർ അംഗീകരിക്കാൻ പോകുന്നില്ലെന്ന്​ ദുൽഖർ വ്യക്​തമാക്കി.

മലയാള ചിത്രങ്ങളിൽ നിന്ന് രണ്ട് വർഷം വിട്ടു നിൽക്കേണ്ടി വന്നത് ബോധപൂർവമല്ലെന്നും ദുൽഖർ സൽമാൻ പറഞ്ഞു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ആർക്ക് വോട്ടു ചെയ്യണമെന്നത് സ്വന്തമായി തീരുമാനിക്കണമെന്നും ദുൽഖർ ഓർമപ്പെടുത്തി.

ഒരു യമണ്ടൻ പ്രേമകഥയുടെ സംവിധായകൻ നൗഫൽ, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, നായിക സംയുക്ത മേനോൻ, സംഗീത സംവിധായകൻ നാദിർഷ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.