LiveTV

Live

Entertainment

മതവും ജാതിയും പറഞ്ഞു വരുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് വിജയ് സേതുപതി

നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ചേരാതിരിക്കുക. 

 മതവും ജാതിയും പറഞ്ഞു വരുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് വിജയ് സേതുപതി

ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും പറയുന്നവർക്ക് വോട്ട് ചെയ്യരുതെന്നഭ്യർത്ഥിച്ച് തമിഴ് നടൻ വിജയ് സേതുപതി. ഒരു പൊതു പരിപാടിയിൽ വെച്ചായിരുന്നു വിജയ് സേതുപതിയുടെ ആഹ്വാനം.

അപ്പോ അങ്ങനല്ലേ സഖാക്കളെ വിജയ് സേതുപതി ജാതി മതമൊക്കെ തകർത്തെറിഞ്ഞു കളഞ്ഞു <3

Posted by നിള അമ്പലത്തറ on Thursday, April 18, 2019

“സൂക്ഷിച്ച് വോട്ട് ചെയ്യുക. ചിന്തിച്ച് വോട്ട് ചെയ്യുക. വോട്ട് ചെയ്യുമ്പോ പ്രധാനപ്പെട്ടത്, എപ്പോഴും, നമ്മുടെ നാട്ടിലൊരു പ്രശ്നം, നമ്മുടെ കോളേജിലൊരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം, അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നരോടൊപ്പം ചേരുക. നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ചേരാതിരിക്കുക. ആ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് വീട്ടിൽ പൊലീസ് കാവലിലിരിക്കും. നമ്മളാണ് പിടിക്കപ്പെടുക. ദയവ് ചെയ്ത് അറിഞ്ഞോളൂ.”- ഇതായിരുന്നു മക്കള്‍ സേതുപതിയുടെ വാക്കുകള്‍.

Also read: മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിങ്ങിനായി വിജയ് സേതുപതി കൊച്ചിയില്‍

Also read: എനിക്ക് മോഹന്‍ലാലിനെ കാണണം, കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുമ്പോള്‍, അത് കണ്ടുപഠിക്കണം: വിജയ് സേതുപതി

Also read: ഇതാണ് ‘96’ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ്; വിജയ് സേതുപതി പറഞ്ഞു