LiveTV

Live

Entertainment

ലക്ഷ്മിയായി ദീപിക പദുക്കോണ്‍; താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

‘മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

 ലക്ഷ്മിയായി ദീപിക പദുക്കോണ്‍; താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക ചിത്രമാണ് ‘ഛപാക്’. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ദീപികയുടെ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ലക്ഷ്മിയുമായി അത്ര രൂപസാദൃശ്യമുണ്ട് ദീപികയ്ക്ക്. ദീപികയുടെ 'ലക്ഷ്മി ലുക്ക്' സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 ലക്ഷ്മിയായി ദീപിക പദുക്കോണ്‍; താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

‘മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം’ എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദീപിക ട്വിറ്ററില്‍ പങ്കുവെച്ചത്. പോസ്റ്ററിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. 2020 ജനുവരി 10ന് ചിത്രം തിയറ്ററുകളിലെത്തും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

 ലക്ഷ്മിയായി ദീപിക പദുക്കോണ്‍; താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

മേഖ്‌ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവ് ആണ് ഛപാക്കിന്റെ നിര്‍മ്മാണം. വിക്രം മാസ്സി ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ റാസി എന്ന ചിത്രത്തിനു ശേഷം മേഖ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്.

പതിനഞ്ചാം വയസില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ലക്ഷ്മി അഗര്‍വാളിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയ്ക്കും ലക്ഷ്മി വിധേയമായി. എന്നാല്‍ പിന്നീടുള്ള ലക്ഷ്മിയുടെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നിരവധി ക്യാമ്പയിനുകളും ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 2014 ല്‍ യുണൈറ്റഡ് സ്റ്റേറ്റില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തി. വിവാഹിതയായ ലക്ഷ്മിക്ക് പിഹു എന്ന മകള്‍ കൂടിയുണ്ട്.

Also read: ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി; ദീപിക പദുകോണിന്‍റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Also read: പുരുഷനെയും ഒപ്പം ചേർത്ത് നടത്തേണ്ട പോരാട്ടമാണ് ഫെമിനിസമെന്ന് ദീപിക പദുക്കോണ്‍

Also read: നിങ്ങള്‍ തനിച്ചല്ല, മാനസികാരോഗ്യ ബോധവത്ക്കരണവുമായി ദീപിക പദുക്കോണ്‍