LiveTV

Live

Entertainment

ബിഗ് ലിറ്റിൽ ലൈസ് സീസൺ 2 ടീസർ: മോണ്ടിറെയ് ഫൈവ് തിരികെ എത്തുന്നു 

വിഥര്‍ സ്പൂൺ, ക്രാവിറ്റ്സ്, വുഡ്ലി, ഡേർൺ എന്നിവരടങ്ങിയ രണ്ടാം ഭാഗത്തില്‍ ഏഴ് എപ്പിസോഡുകൾ ഉണ്ടാകും

ബിഗ് ലിറ്റിൽ ലൈസ് സീസൺ 2 ടീസർ: മോണ്ടിറെയ് ഫൈവ് തിരികെ എത്തുന്നു 

എച്ച്.ബി.ഒയുടെ 2017ലെ ഹിറ്റ്ലിസ്റ്റിലെ സീരീസ് 'ബിഗ് ലിറ്റില്‍ ലൈസിന്‍റെ' ടീസര്‍ പുറത്തിറങ്ങി. അതേ ദിവസം തന്നെ 'ഗെയിംസ് ഓഫ് ദ് ത്രോൺസിന്‍റെ' ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന അവസാന സീരീസിന്‍റെ ആദ്യ എപ്പിസോടും പ്രദര്‍ശിപ്പിച്ചു. എമ്മി അവാര്‍ഡിനര്‍ഹമായ ബിഗ് ലിറ്റില്‍ ലൈസിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറില്‍ സ്കാർസ്ഗാർഡിന്‍റെ കൊലപാതവും അത് മോണ്ടിറെയ് ഫൈവിന്‍റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും, സ്ട്രീപ്പ് തന്‍റെ മകന്‍റെ മരണത്തിനു പിന്നിലുള്ള സത്യത്തിനായി തിരയുന്നതും, മോണ്ടിറെയ് ഫൈവ് എത്രകാലം അവരുടെ 'വലിയ ചെറിയ കള്ളങ്ങള്‍' ഒളിപ്പിക്കും എന്നുള്ളതൊക്കെയാണ് കാണിക്കുന്നത്.

ലിയേൻ മോറിയാർട്ടിന്‍റെ നോവൽ ‘ബിഗ് ലിറ്റിൽ ലൈസിന്‍റെ’ അടിസ്ഥാനത്തിൽ, ബലാത്സംഗം, ഗാർഹിക പീഡനം എന്നിവ ഉൾപ്പെടെ നിരവധി സങ്കീർണ്ണമായ വിഷയങ്ങളുമായി ബന്ധപ്പെട്ട സീരീസാണ് മുന്‍പും റിലീസ് ചെയ്തിരുന്നത്. ഡേവിഡ് ഇ കെല്ലിയാണ് സീരീസിന്‍റെ രചയിതാവ്. വിഥര്‍ സ്പൂൺ, ക്രാവിറ്റ്സ്, വുഡ്ലി, ഡേർൺ എന്നിവരടങ്ങിയ രണ്ടാം ഭാഗത്തില്‍ ഏഴ് എപ്പിസോഡുകൾ ഉണ്ടാകും