LiveTV

Live

Entertainment

ലൂസിഫറിന് രണ്ടാം ഭാഗമോ?; അവസാന പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍ എന്തെല്ലാമാണ്

ലൂസിഫറിന് രണ്ടാം ഭാഗമോ?; അവസാന പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍ എന്തെല്ലാമാണ്

മോഹൻലാല്‍ പൃഥിരാജ് കൂട്ടുക്കെട്ടിലൊരുങ്ങിയ ലൂസിഫറിന്റെ ഏറ്റവും അവസാനത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന സാധ്യതകളെ അടിവരയിടുന്നതാണ് പുതിയ പോസ്റ്റര്‍. നേരത്തെ ലൂസിഫറിന് രണ്ടാം ഭാഗം വരുമെന്ന രീതിയില്‍ നിരവധി ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടന്നിരുന്നു. സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് ഏറ്റവും ഒടുവിലെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

ഖുറേഷി അബ്രഹാം എന്ന മോഹന്‍ലാലിന്റെ തന്നെ സിനിമയിലെ കാരക്ടറിനെയാണ് പുതിയ പോസ്റ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. അവസാനം ആരംഭത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് ഫോട്ടോയ്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. മഞ്ജു വാര്യര്‍, വിവേക് ഒബ്‍റോയ് തുടങ്ങി ഒട്ടേറെ താരങ്ങളാണ് ലൂസിഫറില്‍ പൃഥിരാജിന് പുറമെ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനാണ് ആദ്യമായി 100 കോടിയിലധികം നേടിയ മലയാള ചിത്രം.