LiveTV

Live

Entertainment

മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിങ്ങിനായി വിജയ് സേതുപതി കൊച്ചിയില്‍

വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊച്ചിലെത്തി.

മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിങ്ങിനായി വിജയ് സേതുപതി കൊച്ചിയില്‍

മലയാള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വിജയ് സേതുപതി കൊച്ചിലെത്തി. സനല്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിങ്ങിനാണ് താരം കൊച്ചിലെത്തിയത്. വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഇത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലെത്തിയ താരത്തിന് ഏത് തരത്തിലുളള വേഷവും ഇണങ്ങുമെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്. അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് താരം പറഞ്ഞിരുന്നു.

ജയറാമും വിജയ് സേതുപതിയും തുല്യ പ്രധാനമുളള കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ എത്തുന്നത്. ആത്മീയ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്ന ചിത്രംകൂടിയാണിതെന്നതാണ്. സിദ്ധാര്‍ത്ഥ് ശിവ, അജു വര്‍ഗ്ഗീസ്, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു, ടിനി ടോം, മരേന്‍, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ, ശോഭ സിംഗ്, അലാര്‍ക്കലി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. ചിത്രത്തിന്റെ കലാസംവിധാനം സാലു കെ. ജോര്‍ജ്ജ്.

മാര്‍ക്കോണി മത്തായിയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന വിജയ് സേതുപതിയുടെ ചിത്രം ഇതിനകം തന്നെ ജയറാം അദ്ദേഹത്തിന്റെ ഫെസ്ബുക്കില്‍ പങ്കുവെക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഗോവ, ചെന്നൈ, വെങ്ങരാശ്ശേരി, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് മാര്‍ക്കോണി മത്തായിയുടെ ചിത്രീകരണം നടക്കുന്നത്.