LiveTV

Live

Entertainment

വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമ അണിയറയില്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് മക്കള്‍ സെല്‍വം വിജയ് സേതുപതിയുടെ ആദ്യ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.

വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമ അണിയറയില്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരത്തിന്റെ ഓരോ ചിത്രങ്ങളും ഓരോ കഥാപാത്രങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തമിഴകം മക്കള്‍ സെല്‍വന്‍ എന്ന വിശേഷപദം നല്‍കി ആരാധിക്കുന്ന വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന വാര്‍ത്തയെ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്.

വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമ അണിയറയില്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ജയറാം നായകനായി എത്തുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാളത്തില്‍ എത്തുന്നത്. സനില്‍ കളത്തില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ക്കോണി. സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആത്മീയയാണ് നായികയായി എത്തുന്നത്.

Vijay Sethupathi joined #MarconiMathai . Welcome aboard Makkal Selvan ✌🏻

Posted by Jayaram on Friday, April 12, 2019

ചിത്രത്തിൽ വിജയ് സേതുപതിക്കും ജയറാമിനുമൊപ്പം ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ്‌ ശിവ, അജു വർഗീസ്, സുധീർ കരമന, മാമുക്കോയ, ശ്രിന്ദ, കലാഭവൻ പ്രജോദ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമ അണിയറയില്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

Also read: എനിക്ക് മോഹന്‍ലാലിനെ കാണണം, കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുമ്പോള്‍, അത് കണ്ടുപഠിക്കണം: വിജയ് സേതുപതി

Also read: ബാലേട്ടനെ ചേര്‍ത്തു പിടിച്ച് മ്മ്ടെ വിജയ് സേതുപതി ആലപ്പുഴയില്‍