LiveTV

Live

Entertainment

‘ഒരമ്മ എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ട്’ അമ്മയ്ക്കെതിരെ നടി സംഗീത

അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിനും നന്ദിയുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ച കുറിപ്പാണ് വീണ്ടും വാര്‍ത്തകളില്‍ വൈറലാകുന്നത്. 

‘ഒരമ്മ എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ട്’ അമ്മയ്ക്കെതിരെ നടി സംഗീത

മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന നടി സംഗീത ക്രിഷിന് അമ്മയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിനും നന്ദിയുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ച കുറിപ്പാണ് വീണ്ടും വാര്‍ത്തകളില്‍ വൈറലാകുന്നത്.

'പ്രയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസ്സുമുതല്‍ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാതെ മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാക്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിനും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുളളവളാക്കിയതിനും നന്ദി.' സംഗീത കുറിച്ചു.

മകള്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് ചൂണ്ടികാണിച്ച് നടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ സംഗീതക്കെതിരെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഭാഗം വ്യക്തമാക്കി അമ്മയെക്കുറിച്ച നടി ട്വീറ്റ് ചെയ്ത് രംഗത്തെത്തിയിരിക്കുത്. സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഉത്തമന്‍, എഴുപുന്ന തരകന്‍, ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി കൂടിയാണ് സംഗീത. ആദ്യം രസിക എന്നായിരുന്നു പേര് .പിന്നീട് സംഗീത എന്നാക്കി മാറ്റുകയായിരുന്നു.