LiveTV

Live

Entertainment

വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ഒരു വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്

മലയാള ചലച്ചിത്ര ചരിത്രത്തിലെ ഒരു പുതിയ ഏട് എഴുതിച്ചേര്‍ത്ത വിജയ ചിത്രമായി മാറി അത്. 

വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ഒരു വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്

വെള്ളിത്തിരയില്‍ വടക്കന്‍ വിസ്മയം തീര്‍ത്ത ഒരു വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്. 1989 ഏപ്രില്‍ 14 ന് ഒരു വിഷു ദിനത്തിലാണ് എം.ടി - ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരു വടക്കന്‍ വീരഗാഥ തിയറ്ററുകളില്‍ എത്തിയത്. അതുവരെ കേട്ട കഥയിലെ ചന്തുവായിരുന്നില്ല എം ടിയുടെ ഒരു വടക്കന്‍ വീരഗാഥയില്‍.

വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ഒരു വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്

മാറ്റച്ചുരിക ചോദിച്ചപ്പോള്‍ മുറിച്ചുരിക നല്‍കി വഞ്ചിച്ച ചതിയന്‍ ചന്തുവിനെയല്ല പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ കണ്ടത്. പഴങ്കഥയില്‍ കേട്ട ചന്തുവില്‍ നിന്ന് മാറി ഒരു പുതിയ ചന്തുവിനെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് ആദ്യം കൌതുകം, പിന്നെ അന്ധാളിപ്പ്,അത് കഴിഞ്ഞ് അവര്‍ ആ ചന്തുവിനെ നെഞ്ചോട് ചേര്‍ത്തു. മലയാള ചലച്ചിത്ര ചരിത്രത്തിലെ ഒരു പുതിയ ഏട് എഴുതിച്ചേര്‍ത്ത വിജയ ചിത്രമായി മാറി അത്.

ചുരികത്തലപ്പുകൊണ്ട് രാഗവും രോഷവും കുറിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മക്കായി എന്ന ടാഗ് ലൈനില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കിയ ചിത്രത്തില്‍ മമ്മൂടി, സുരേഷ് ഗോപി, മാധവി, ഗീത തുടങ്ങിയവരായിരുന്നു മുഖ്യ വേഷത്തില്‍.അങ്കക്കളരിയിലെ വീറും വാശിയും ചേകോന്മാരുടെ ജീവിതവും വടക്കന്‍ പെണ്ണിന്റെ കരുത്തും സമന്വയിച്ച അരങ്ങായിരുന്നു ചിത്രത്തിന്റേത്. ചന്തുവിന് മാത്രമായിരുന്നില്ല മാറ്റം.വീരാംഗന പരിവേഷത്തില്‍ നിറഞ്ഞു നിന്ന ആര്‍ച്ചയുടെ പരിവേഷത്തിനും വന്നും മാറ്റങ്ങള്‍.

വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ഒരു വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്

കഥയും തിരക്കഥയും മാത്രമല്ല ചിത്രത്തിന്റെ ദൃശ്യഭംഗിയും പാട്ടുമെല്ലാം ഒന്നിനൊന്ന് മെച്ചം. മലയാളത്തില്‍ എക്കാലത്തെയും ഹിറ്റായ ഒരു പിടി നല്ലഗാനങ്ങള്‍.ആണഴകിനെ ഇത്രമേല്‍ തീവ്രമായി വരച്ചിട്ട മറ്റൊരു പാട്ട് അതിന് മുന്‍പോ പിന്‍പോ മലയാളത്തിലുണ്ടായിട്ടില്ല.പുറത്തിറങ്ങി മുപ്പത് വര്‍ഷം പിന്നിട്ടിട്ടും വിസ്മയം ഒട്ടും ചോര്‍ന്നിട്ടില്ല എന്നത് മാത്രം മതി ഈ ചിത്രത്തിന്റെ മേന്മക്ക് തെളിവായി.

Also read: വടക്കന്‍ വാര്‍സ് അഥവാ ഒരു വടക്കന്‍ വീരഗാഥ; ഇംഗ്ലീഷ് ട്രയിലര്‍ കാണാം