LiveTV

Live

Entertainment

ലോലനും ശംഭുവും ജോര്‍ജും ഇനി പ്ലസ് ടുവില്‍; കരിക്കിന്റെ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

ലോലനും ശംഭുവും ജോര്‍ജും ഇനി പ്ലസ് ടുവില്‍; കരിക്കിന്റെ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ കരിക്കിന്റെ ഏറ്റവും പുതിയ വീഡിയോ പുറത്തിറങ്ങി. പ്ലസ് ടു ഫ്രീ പിരീഡ് എന്ന പുതിയ വീഡിയോയില്‍ സ്ക്കൂള്‍ ക്ലാസ് മുറിയിലെ തമാശകളാണ് കരിക്കിലെ പ്രധാന താരങ്ങളെ വെച്ച് അവതരിപ്പിച്ചിരിക്കുന്നത്.

കരിക്കിന്റെ ഏറെ ഹിറ്റായ തേരാപാര സീരിസിന്റെ ആദ്യ സീസണ്‍ അവസാനിച്ചതോടെ പുതിയ പേരിലാണ് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ എത്തിയിരിക്കുന്നത്. ലോലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് തേരാപാരാ സീരിസ് പോലെ തന്നെ ഡബിള്‍ റോളിലാണ് പുതിയ വീഡിയോയിലും എത്തുന്നത്. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ അമരക്കാരന്‍, കിരണ്‍, ശബരീഷ്, അനു കെ അനിയന്‍, ആനന്ദ് മാത്യൂസ്, ബിനോയ്, അര്‍ജുന്‍, ജീവന്‍ എന്നിവരാണ് കരിക്കിലെ പ്രധാനകഥാപാത്രങ്ങള്‍. പുതിയ വീഡിയോക്ക് വന്‍ വരവേല്‍പ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്.