LiveTV

Live

Entertainment

100 മില്യണ്‍ കാഴ്ച്ചക്കാരുമായി ജിമിക്കി കമ്മല്‍; മലയാള സിനിമാ ഗാനചരിത്രത്തില്‍ ഇത് റെക്കോര്‍ഡ്

100 മില്യണ്‍ കാഴ്ച്ചക്കാരുമായി ജിമിക്കി കമ്മല്‍; മലയാള സിനിമാ ഗാനചരിത്രത്തില്‍ ഇത് റെക്കോര്‍ഡ്

ലോകമൊന്നടങ്കം ഏറ്റെടുത്ത ജിമിക്കി കമ്മല്‍ ഗാനത്തിന് യൂ ട്യൂബില്‍ 100 മില്യണ്‍ കാഴ്ച്ചക്കാര്‍ നേടുന്ന ആദ്യ മലയാള ഗാനം എന്ന റെക്കാര്‍ഡ് സ്വന്തം. 2017 ആഗസ്റ്റ് മാസത്തിൽ ആണ് ലാൽ ജോസ് സംവിധാനം ചെയ്‌ത വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൻെറ റിലീസിന് മുന്നേ സംഗീതസംവിധായകൻ ഷാൻ റഹ്മാൻ ഈണമിട്ട 'എന്‍റമ്മേടെ ജിമിക്കി കമ്മൽ' ഗാനം ലോകം മുഴുവൻ തരംഗമായിക്കഴിഞ്ഞിരുന്നു.

ചിത്രം പുറത്തിറങ്ങിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ഗാനം ലോകം മുഴുവൻ ഏറ്റുപാടി. യൂട്യൂബ് റെക്കോർഡുകൾ ഓരോന്നായി തകർത്തു കൊണ്ടു മുന്നേറിയ ഈ ഗാനം ഇപ്പോൾ മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയതില്‍ സന്തോഷം പങ്കു വെച്ചു കൊണ്ട് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഫേസ്ബുക്കില്‍ കുറിക്കുന്നതിങ്ങനെ

മലയാളത്തിൽ ഇതുവരെ ഒരു വീഡിയോക്കും ഇത്തരത്തിലുള്ള റെക്കാര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.