LiveTV

Live

Entertainment

പ്രേക്ഷകരെ ആകാംക്ഷയിലാക്കാന്‍ ഗെയിം ഓഫ് ത്രോണ്‍സ് എത്തുന്നു  

ഇന്ത്യയില്‍ പ്രക്ഷേപണം നടത്താാനുള്ള അവകാശം ഹോട്ട് സ്റ്റാറിനും സ്റ്റാര്‍ വേള്‍ഡിനുമാണ്. 

പ്രേക്ഷകരെ ആകാംക്ഷയിലാക്കാന്‍ ഗെയിം ഓഫ് ത്രോണ്‍സ് എത്തുന്നു  

ടി.വി സീരീസായ 'ഗെയിം ഓഫ് ത്രോണ്‍സ്'(ജിഒടി) അവസാന സീസണിലെ ആദ്യ എപ്പിസോഡ് അമേരിക്കന്‍ സമയം നാളെ രാത്രി 9ന് എച്ച്.ബി.ഒ റിലീസ് ചെയ്യും. ഇന്ത്യയില്‍ പ്രക്ഷേപണം നടത്താനുള്ള അവകാശം ഹോട്ട് സ്റ്റാറിനും സ്റ്റാര്‍ വേള്‍ഡിനുമാണ്. ഹോട്ട് സ്റ്റാര്‍ ആപ്പിള്‍ സെന്‍സര്‍ ചെയ്യാത്ത എപ്പിസോഡ് വിഷു ദിനത്തില്‍ 15ന് രാവിലെ 6.30ന് ശേഷം കാണാം. സ്റ്റാര്‍ വേള്‍ഡ് ചാനലില്‍ സീരീസിന്റെ സെന്‍സര്‍ ചെയ്ത ഭാഗമാണ് കാണാന്‍ സാധിക്കുക.

2011 ഏപ്രില്‍ 17ന് ആരംഭിച്ച ജി.ഒ.ടി സീരീസ് 8 വര്‍ഷങ്ങള്‍ക്കിപ്പുറം 2019 മെയ് 19ന് അവസാനിക്കും. എട്ടാമത്തെ സീസണില്‍ ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള 6 എപ്പിസോഡുകളാണുള്ളത്. നാളെ മുതല്‍ എല്ലാ ഞായറാഴ്ചകളിലും ഓരോ എപ്പിസോഡ് റിലീസാവും. അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന ഫാന്റസി നോവല്‍ സീരീസിന്റെ അധികരിച്ചാണ് 'ഗെയിം ഓഫ് ത്രോണ്‍സ്' സൃഷ്ടിക്കപ്പെട്ടത്. സീരീസിന്റെ തിരക്കഥയെഴുതിയ ഡേവിഡ് ബെനിയോഫും ഡി.ഡബ്ല്യു വെയ്‌സുമാണ് അവസാന എപ്പിസോഡിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

അയണ്‍ ത്രോണിന്റെ യഥാര്‍ത്ഥ അവകാശിയാര്? ടാര്‍ഗേറിയനായ ജോണിനു ഡ്രാഗണ്‍ യാത്ര സാധ്യമോ? ബ്രാന്‍ സ്റ്റാര്‍ക്കാണോ അസോര്‍ അഹായ്? സേര്‍സിയെ വിട്ട് ജെയ്മി ലാനിസ്റ്റര്‍മ പോകുന്നതെങ്ങോട്ട്? ജോണ്‍-ഡനേറിയസ് ദമ്പതികള്‍ പിരിയുമോ? പ്രതീക്ഷകളെ തകിടം മറിച്ച് നൈറ്റ് കിങ് വിജയിക്കുമോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഓരോ സീരീസും പറഞ്ഞുവെക്കുന്നുണ്ട്.

കിറ്റ് ഹാരിങ്ട്ടണ്‍,പീറ്റര്‍ ഡിങ്ക്‌ളേജ്, എമിലിയ ക്ലര്‍ക്ക്, ലേന ഫെയ്ഡി, നേക്കോളാ കാസ്റ്റ-വാല്‍ഡോ, മോയ്‌സി വില്ലിംസ്,സോഫിയ ടര്‍ണര്‍ എന്നിങ്ങനെ മികവുറ്റ ഒട്ടേറെ നടിനടന്മരുടെ അഭിനയത്തികവിലൂടെ പ്രേഷക ഹൃദയങ്ങളെ കീഴടക്കിയ ജിഒടി സീരീസിന് ഏറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.