LiveTV

Live

Entertainment

സിനിമക്കായി ഷോര്‍ട്ട്ഫിലിം; കയ്യടി നേടി ആതിര 

മലയാളം, തമിഴ്, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ആതിര യൂട്യൂബിൽ നിങ്ങൾക്ക് കാണാം.

സിനിമക്കായി ഷോര്‍ട്ട്ഫിലിം; കയ്യടി നേടി ആതിര 

ലോകത്തിലെ ആദ്യത്തെ ബ്രഹ്മാണ്ഡ ഷോർട്ട് ഫിലിമായി ആതിര. റാസി റൊസാരിയോ എഴുത്തും സംവിധാനവും ചെയ്‍ത ആതിരയുടെ ഹൊറര്‍ - കോമഡി വിഭാഗത്തിലുള്ളതാണ്. ആദ്യം മലയാളത്തിലാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. പ്രേക്ഷകരുടെ നല്ല പ്രതികരണം ആണ് മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാൻ പ്രേരണയായത്. മലയാളം, തമിഴ്, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ആതിര യൂട്യൂബിൽ നിങ്ങൾക്ക് കാണാം.

സാധാരണ നമ്മൾ കണ്ടു ശീലിച്ച ഒരു പ്രേതമല്ല ആതിര. കുസൃതിയും നുണ പറയുന്നവളുമാണ് ആതിര. സിനിമയാക്കാനുള്ള പ്രോജക്ട് ആണ് ഈ ഷോർട്ട് ഫിലിം. എന്നാൽ ഷോർട്ട് ഫിലിം വലിച്ചു നീട്ടി സിനിമയാക്കുകയല്ല: 85 സീനുകൾ ഉള്ള തിരക്കഥയിലെ 7 സീനുകൾ മാത്രമാണ് ഈ ഷോർട്ട് ഫിലിം.

സിനിമയ്ക്ക്, സഹൃദയനായ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുക എന്നതും ഈ ഷോർട്ട് ഫിലിമിന്റെ ഉദ്ദേശമാണ്. മലയാളത്തിലോ അഞ്ച് ഇന്ത്യൻ ഭാഷകളിലായോ ആതിര സിനിമയാക്കണമെന്നതാണ് സംവിധായകന്റെ ആഗ്രഹം.

പുതുമുഖങ്ങളാണ് ആതിരയിലെ അഭിനേതാക്കൾ. ക്ലെയർ. സി. ജോൺ ആണ് ആതിരയായി വേഷമിടുന്നത്. ഗിരീഷ് കരുണാകരൻ ആണ് നായകൻ. സജിൻ ഗോപു, സുനിൽ കളത്തൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

കാമറ - അനീഷ് ബാബു അബ്ബാസ്, എഡിറ്റിംഗ് - അക്ഷയ് കുമാർ, ബി.ജി.എം - രാജേഷ്. ജി, പ്രൊഡ്യൂസർ -മുണ്ടക്കൽ ശ്രീലേഷ്.

ഒരു പെണ്‍കുട്ടിയുടെ മരണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഈ ഹ്രസ്വ ചിത്രത്തിന്റെയും ഇനി വരാന്‍ പോകുന്ന സിനിമയുടെയും ഇതിവൃത്തം. യു ട്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹ്രസ്വചിത്രത്തിനു ലഭിക്കുന്ന നിരൂപണങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും സിനിമ ഒരുക്കുക.