LiveTV

Live

Entertainment

‘’നന്ദി മമ്മുക്ക, നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും’’

അനുശ്രീ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും മമ്മുട്ടിക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്. 

‘’നന്ദി മമ്മുക്ക, നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും’’

സുപ്പര്‍ സ്റ്റാര്‍ മമ്മുട്ടിയുടെ മധുര രാജ തീയറ്ററുകളില്‍ നിറഞ്ഞ് ഓടുമ്പോള്‍ ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രം അവതരിപ്പിച്ച അനുശ്രീ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും മമ്മുട്ടിക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്. വാസന്തി എന്ന കഥാപാത്രത്തെ അതിമനോഹരമായി തന്നെ അനുശ്രി അവതരിപ്പിച്ചിട്ടുണ്ട്.

അനുശ്രീയുടെ ഫേസ്ബുക്ക് കുറിപ്പ്

മറക്കാനാവാത്ത മധുര മനോഹര ഓര്‍മ്മകള്‍ നല്‍കിയ മധുര രാജ. നന്ദി മമ്മുക്ക, നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും. മമ്മുക്കയോടൊപ്പം അഭിനയിക്കുക എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ അവസരം നല്‍കിയ വൈശാഖേട്ടന് സ്‌നേഹം നിറഞ്ഞ നന്ദി. വാസന്തി എന്ന കരുത്തുറ്റ കഥാപാത്രം എനിക്ക് നല്‍കിയ ഉദയേട്ടനും, ചിത്രത്തിലെ മുഴുവന്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അതിലുപരി മധുര രാജയെ സ്‌നേഹത്തോടെ സ്വീകരിച്ച, സിനിമയെ സ്‌നേഹിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന എല്ലാ പ്രേഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

മറക്കാനാവാത്ത മധുര മനോഹര ഓർമ്മകൾ നൽകിയ മധുര രാജ. നന്ദി മമ്മൂക്ക, നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും. മമ്മൂക്കയോടൊപ്പം...

Posted by Anusree on Saturday, April 13, 2019

Also read: മൊഞ്ചത്തിയായി അനുശ്രീ; ഇതാ ഓട്ടര്‍ഷയിലെ ആ പ്രണയഗാനത്തിന്റെ വീഡിയോ 

Also read: അനുശ്രീ നായികയാകുന്ന ‘ഓട്ടര്‍ഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

Also read: രണ്ട് പഫ്സിനും രണ്ട് കട്ടന്‍ കാപ്പിക്കും 680 രൂപ, ബില്ല് കണ്ട ഷോക്കില്‍ നടി അനുശ്രീ