LiveTV

Live

Entertainment

പ്രഭാസിന്‍റെ ഇന്‍സ്റ്റഗ്രാം സൂപ്പര്‍ഹിറ്റ്

ബിഗ് ബഡ്ജറ്റ് സിനിമ ‘സാഹൊ’ യുടെ പ്രമോഷനു വേണ്ടിയാണ് താരം ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരിക്കുന്നത്

പ്രഭാസിന്‍റെ ഇന്‍സ്റ്റഗ്രാം സൂപ്പര്‍ഹിറ്റ്

ഇന്‍സ്റ്റഗ്രാമിലും താരമായി തെന്നിന്ത്യന്‍ ഹീറോ പ്രഭാസ്. ഇന്‍സ്റ്റഗ്രാമില്‍ അംഗമായി നിമിഷങ്ങള്‍ക്കകം തന്നെ 6 ലക്ഷത്തില്‍പ്പരം ഫാന്‍ ഫോളോയിംഗോടുകൂടി ഗംഭീര കടന്നുവരവാണ് പ്രഭാസ് നടത്തിത്. ഒരു പോസ്റ്റ് പോലും താരത്തിന്‍റേതായി ഈ സമയം ഉണ്ടായിരുന്നില്ല എന്നത് വിചിത്രമായ കാര്യം.

പ്രഭാസിന്‍റേതായി ആഗസ്റ്റ് 15ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ബിഗ് ബജറ്റ് സിനിമ 'സാഹൊ'യുടെ പ്രമോഷനു വേണ്ടിയാണ് താരം ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരിക്കുന്നത്. സുജീത് സംവിധായനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തില്‍ ബോളിവുഡ് താരം ശ്രദ്ധാ കപൂര്‍ ആണ് നായിക. ഇന്ത്യന്‍ ബോക്സോഫ് ഇളക്കി മറിച്ച ബാഹുബലിയിക്ക് ശേഷം മറ്റൊരു പ്രഭാസ് വിസ്മയത്തിനായുള്ള കാത്തരിപ്പിലാണ് ആരാധകര്‍.