LiveTV

Live

Entertainment

എ.ആര്‍ റഹ്മാന്‍ നിര്‍മ്മാണ രംഗത്തേക്ക്; ‘99 സോങ്സ്’ റിലീസിനൊരുങ്ങുന്നു 

പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ സംഗീതത്തിന്റെ ലോകത്തുനിന്നും ഇനി തിരക്കഥയുടേയും നിര്‍മ്മാണത്തിന്റേയും ലോകത്തേക്കു കൂടി ചേക്കേറുകയാണ്.

എ.ആര്‍ റഹ്മാന്‍ നിര്‍മ്മാണ രംഗത്തേക്ക്; ‘99 സോങ്സ്’  റിലീസിനൊരുങ്ങുന്നു 

പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ സംഗീതത്തിന്റെ ലോകത്തുനിന്നും ഇനി തിരക്കഥയുടേയും നിര്‍മ്മാണത്തിന്റേയും ലോകത്തേക്ക് കൂടി ചേക്കേറുകയാണ്. പ്രണയകഥ പറയുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്ന് എ.ആര്‍ റഹ്മാന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

എ.ആര്‍ റഹ്മാന്‍ നിര്‍മ്മാണ രംഗത്തേക്ക്; ‘99 സോങ്സ്’  റിലീസിനൊരുങ്ങുന്നു 

‘99 സോങ്‌സ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതും എ.ആര്‍ റഹ്മാന്‍ തന്നെയാണ്. സംഗീതം കൊണ്ട് മാന്ത്രിക ലോകം സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ കന്നി ചിതം സംഗീതത്തിന് പ്രധാന്യം നല്‍കുന്നതാണ്. റഹ്മാന്‍ തന്നെ സംഗീതം നിര്‍വഹിക്കുന്ന 10 ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടാവും. സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ആത്മകഥയല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വനേഷ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ വൈ.എം മൂവീസും ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മനീഷ കൊയ്രാളയും ലിസ റേയും ചിത്രത്തില്‍ അഭിനയിക്കുതോടെപ്പം എഹ്‍സാന്‍ ഭട്ട്, എഡിലിസ് വര്‍ഗീസ്, ടെന്‍സിന്‍ ദല്‍ഹ എന്നീ പുതുമുഖങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ജൂണ് 21ന് സിനിമ പുറത്തിറങ്ങമെന്ന് എ.ആര്‍ റഹ്മാന്‍ പറഞ്ഞു.