LiveTV

Live

Entertainment

കാട്ടുപോത്ത് അല്ല; ഇനി 1956, മധ്യതിരുവിതാംകൂർ

കാട്ടുപോത്ത് അല്ല; ഇനി 1956, മധ്യതിരുവിതാംകൂർ

ഡോണ്‍ പാലത്തറയുടെ കാട്ട്പോത്ത് എന്ന ചിത്രം ഇനി മുതല്‍ 1956, മധ്യതിരുവിതാംകൂർ എന്ന പേരില്‍ അറിയപ്പെടും. സിനിമ വളർന്നപ്പോൾ ആദ്യത്തെ പേരിനെക്കാൾ ചേരുന്നത് പുതിയതാകും എന്ന തോന്നലിലാണ് പേര് മാറ്റുന്നതെന്ന് സംവിധായകന്‍ ഡോണ്‍ പാലത്തറ പറയുന്നു. നേരത്തെ ഡോണ്‍ സംവിധാനം ചെയ്ത ശവം എന്ന സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമായൗ, ശവം എന്ന തന്റെ സിനിമയുമായി സാമ്യമുണ്ടെന്ന സംവിധായകന്റെ വാദം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വിത്ത് എന്ന ചിത്രവും ഡോണ്‍ സംവിധാനം ചെയ്തിട്ടുണ്ട്.

‘1956, മധ്യതിരുവിതാംകൂർ’ സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും ഡോണ്‍ പാലത്തറയാണ്. അഭിലാഷ് എസ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജോസഫാണ്. മിഥുനും ഡോണും സംയുക്തമായാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ബേസില്‍ സി.ജെയാണ് സംഗീതം. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ വൈകാതെ തന്നെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.