LiveTV

Live

Entertainment

തിയേറ്ററുകളെ ഇളക്കിമറിച്ച് മധുരരാജ; രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുന്നതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ 

തിയേറ്ററുകളെ ഇളക്കിമറിച്ച് മധുരരാജ; രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുന്നതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ 

മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മധുരരാജ തിയേറ്ററുകളെ ഇളക്കി മറിക്കുന്നു. ചിത്രത്തിന് വലിയ പ്രേക്ഷക പ്രതികരണമാണ് ആദ്യ ഷോ പൂര്‍ത്തിയാകുന്ന സമയത്ത് ലഭിക്കുന്നത്. അതെ സമയം ചിത്രത്തിലെ പല നിര്‍ണായക രംഗങ്ങളും തിയേറ്ററില്‍ നിന്നും ചിത്രീകരിച്ച് പ്രചരപ്പിക്കുന്നതിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള് ശിക്ഷാർഹമായ കുറ്റമാണെന്നും അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും, ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് വഴി അഭ്യർത്ഥിച്ചു.

മധുരരാജയിലെ മമ്മൂട്ടിയുടെ എന്‍ട്രിയും ബോളിവുഡ് നായിക സണ്ണിലിയോണിന്റെ ഐറ്റം ഡാന്‍സുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിക്കുന്ന മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.