LiveTV

Live

Entertainment

‘പതിനെട്ട് വയസ്സില്’; ഉയരെയെ ഉയര്‍ത്തുന്ന ഗാനം -വീഡിയോ കാണാം

‘പതിനെട്ട് വയസ്സില്’; ഉയരെയെ ഉയര്‍ത്തുന്ന ഗാനം  -വീഡിയോ കാണാം

പാര്‍വതി പ്രധാന വേഷത്തിലെത്തുന്ന ‘ഉയരെ’ എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘പതിനെട്ട് വയസ്സില്’ എന്ന ഗാനം ആലാപനം കൊണ്ട് വ്യത്യസ്തമാണ്. ക്രിസ്റ്റകലയാണ് ഗാനമാലപിച്ചിരിക്കുന്നത്. നേരത്തെ നടന്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നിര്‍വ്വഹിച്ചത്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ‘ഉയരെ’യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. നിര്‍മാതാവ് പി.വി ഗംഗാധരന്‍റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ കീഴില്‍ എസ് ക്യൂബ് നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതിയോടൊപ്പം ആസിഫ് അലിയും, ടോവിനോ തോമസുമാണ് മുഖ്യ കഥാപാത്രങ്ങള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അടുത്ത തലമുറയായ എസ് ക്യൂബ് നിര്‍മാണ രംഗത്തെത്തുന്നു എന്നതും, മൂന്ന് സ്ത്രീകളാണ് തിര്‍മ്മാതാക്കള്‍ എന്നതും ഉയരെയെ ശ്രദ്ധേയമാക്കുന്നു. കായംകുളം കൊച്ചുണ്ണിക്ക് ശേഷം സഞ്ജയ് ബോബി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഉയരെ