LiveTV

Live

Entertainment

‘പേടിക്കണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ല’; പേടിച്ചുവിറച്ച അവതാരകയെ കൂളാക്കി മമ്മൂട്ടി

മമ്മൂട്ടിയുടെ അഭിമുഖം എടുക്കാന്‍ എത്തിയ അവതാരകയുടെ പരിഭ്രമം മാറ്റി കൊടുക്കാന്‍ മമ്മൂക്ക തന്നെ വേണ്ടിവന്നു.

‘പേടിക്കണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ല’; പേടിച്ചുവിറച്ച അവതാരകയെ കൂളാക്കി മമ്മൂട്ടി

മമ്മൂട്ടിയുടെ അഭിമുഖം എടുക്കാന്‍ എത്തിയ അവതാരകയുടെ പരിഭ്രമം മാറ്റി കൊടുക്കാന്‍ മമ്മൂക്ക തന്നെ വേണ്ടിവന്നു. സിനിമാ താരങ്ങളുമായുള്ള അഭിമുഖം അവതാരകരുടെയും സ്വപ്‌നമാണെങ്കിലും പരിഭ്രമം ജനിപ്പിക്കുന്നതുമാണ്. മമ്മൂട്ടിയുടെയും അവതാരകയുടെയും ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

മധുര രാജയുടെ അഭിമുഖത്തിനു എത്തിയ മമ്മൂട്ടിയെ കണ്ടതും അവതാരക പരിഭ്രമത്തിലായി. ഇത് ശ്രദ്ധയില്‍പ്പെട്ട മമ്മൂട്ടി അവതാരകയുടെ കൈയ്യില്‍ തട്ടി പരിഭ്രമം എല്ലാം മാറ്റിയെടുത്തതിനു ശേഷമാണ് അഭിമുഖം തുടങ്ങിയത്. അവതാരകയോട് വിശേഷങ്ങള്‍ ചോദിച്ചതിനു ശേഷം ‘പേടിക്കണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ല’ എന്നു മമ്മൂട്ടി പറയുന്നത് വീഡിയോയില്‍ കാണാം. മമ്മൂട്ടി അവതാരകയെ വിശദമായി പരിചയപ്പെടുകയും ആശംസകള്‍ നേര്‍ന്നുമാണ് അഭിമുഖം അവസാനിപ്പിച്ചത്.