LiveTV

Live

Entertainment

‘മുടി പോകുന്നതനുസരിച്ച് വൈശാഖിന്റെ ഡയറക്ഷന്‍ നന്നാകുന്നുണ്ട്’; മമ്മൂട്ടി

വൈശാഖ് ആദ്യമായി സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ

‘മുടി പോകുന്നതനുസരിച്ച് വൈശാഖിന്റെ ഡയറക്ഷന്‍ നന്നാകുന്നുണ്ട്’;  മമ്മൂട്ടി

മമ്മൂട്ടിയുടെ അടുത്ത സിനിമയായ മധുരരാജയുടെ രണ്ടാം വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസ് ദിനം അടുക്കുന്തോറും ആവേശം വാനോളം ഉയര്‍ന്നുകഴിഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ചിത്രത്തിന്റെ ട്രെയിലര്‍ വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

വൈശാഖ് ആദ്യമായി സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ഈ കാലത്തിനിടയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ വൈശാഖ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് നടന്‍ മമ്മൂട്ടി. മുടി പോകുന്നതനുസരിച്ച് വൈശാഖിന്റെ ഡയറക്ഷന്‍ നന്നാകുന്നുണ്ടെന്നും ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്നും മമ്മുട്ടി പറഞ്ഞു.

പോക്കിരിരാജയില്‍ നിന്ന് മധുരരാജയിലേക്ക് എത്തുമ്പോള്‍ സംഭവിച്ച വ്യത്യാസങ്ങളെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. ഒരു വലിയ ടെകനീഷനായി വരും വെെശാഖ്. വന്നുകഴിഞ്ഞിരിക്കുന്നു. ലോകോത്തര സിനിമകളുടെയൊക്കെ അടുത്തെത്താവുന്ന തരത്തിലുള്ള മേക്കിംഗ് ആയിക്കഴിഞ്ഞു ചിത്രമെന്നും മമ്മൂട്ടി പറഞ്ഞു.