LiveTV

Live

Entertainment

ലോകത്താകമാനം 820 കേന്ദ്രങ്ങളില്‍ റിലീസ്; മധുരരാജ വരുന്നത് ട്രിപിള്‍ സ്ട്രോങ്ങായി തന്നെ

ലോകത്താകമാനം 820 കേന്ദ്രങ്ങളില്‍ റിലീസ്; മധുരരാജ വരുന്നത് ട്രിപിള്‍ സ്ട്രോങ്ങായി തന്നെ

വൈശാഖ്-മമ്മൂട്ടി കൂട്ട്ക്കെട്ടിലെത്തുന്ന മധുരരാജ തിയേറ്ററുകളിലേക്ക് വരുന്നത് ട്രിപിള്‍ സ്ട്രോങ്ങായി തന്നെ. ലോകത്താകമാനം 820 കേന്ദ്രങ്ങളിലാണ് മമ്മൂട്ടി നായകനായ മധുരരാജ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ 261 കേന്ദ്രങ്ങളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരളത്തിന് പുറത്ത് 285 കേന്ദ്രങ്ങളും ഇന്ത്യക്ക് പുറത്ത് 274 കേന്ദ്രങ്ങളിലുമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

വൈശാഖിന്റെ തന്നെ സുപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ച എന്ന രൂപത്തിലാണ് മധുരരാജ തിയേറ്ററുകളില്‍ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ് പ്രധാന വേഷത്തിലെത്തുന്നു. മനോഹരന്‍ മംഗളോദയം എന്ന കഥാപാത്രമായി സലിം കുമാറുമുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.

നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, രേഷ്മ അന്ന രാജന്‍, തെസ്നി ഖാന്‍, പ്രിയങ്ക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന് വലിയ ഫാന്‍സ് ഷോ തന്നെയാണ് കേരളത്തിലുടനീളം മമ്മൂട്ടി ഫാന്‍സ് ഒരുക്കിയിട്ടുള്ളത്.