LiveTV

Live

Entertainment

രാജ്യത്തെ സ്ഥലങ്ങളുടെ പേര് മാറ്റത്തിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടി ‘ബദ്ലിസ്താന്‍’; റാപ്പ് വീഡിയോ കാണാം

രാജ്യത്തെ സ്ഥലങ്ങളുടെ പേര് മാറ്റത്തിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടി ‘ബദ്ലിസ്താന്‍’; റാപ്പ് വീഡിയോ കാണാം

രാജ്യത്തെ സ്ഥലങ്ങളുടെ പേര് മാറ്റത്തിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടി ബദ്ലിസ്താന്‍ എന്ന റാപ്പ് വീഡിയോ ശ്രദ്ധേയമാകുന്നു. പേര് മാറ്റത്തിന് പിന്നിലെ വൃത്തികെട്ട രാഷ്ട്രീയത്തെ പരാമര്‍ശിക്കുന്ന വീഡിയോ റാപ്പ് താജ്മഹലിന്റെയും ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധ സ്ഥലങ്ങളുടെയും പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ ചരിത്രം സൃഷ്ടിക്കുന്നതിനും ചരിത്ര പൈതൃകങ്ങളെ വളച്ചൊടിക്കുന്നതിന്റെയും ഭാഗമായുള്ള പ്രവര്‍ത്തനമാണ് പേര് മാറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും റാപ്പിലൂടെ അവതരിപ്പിക്കുന്നു. ഷുമൈസ് നാസര്‍ ആണ് റാപ്പ് ഒരുക്കിയിരിക്കുന്നത്. ഷുമൈസും അസീമും ഒരുമിച്ചാണ് റാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അജ്മല്‍ അസീസിന്റെതാണ് ക്യാമറ. എഡിറ്റ് പിക്സലോണ്‍. അസോസിയേറ്റ്സ്- മുഖ്താര്‍, റമീസുദ്ധീന്‍. ഒസപ്രാക്കയാണ് റാപ്പ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.