LiveTV

Live

Entertainment

‘ദ താഷ്‌കന്റ് ഫയല്‍സ്’ പ്രദര്‍ശനത്തിന് തടസ്സവുമായി ശാസ്ത്രി കുടുംബം

ഏപ്രില്‍ 12ാം തിയതി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നസറുദ്ദീന്‍ ഷാ, മിഥുന്‍ ചക്രബര്‍ത്തി, ശ്വേത പ്രസാദ് ബസു, പങ്കജ് തൃപാതി പല്ലവി ജോഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

‘ദ താഷ്‌കന്റ് ഫയല്‍സ്’ പ്രദര്‍ശനത്തിന് തടസ്സവുമായി ശാസ്ത്രി കുടുംബം

‘ദ താഷ്‌കന്റ് ഫയല്‍സ്’ എന്ന ബോളിവുഡ് ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ നിയമ നടപടി. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജീവിതം ആസ്പദമാക്കി വിവേക് അഗ്നിഹോത്രി തയ്യാറാക്കിയ ചലച്ചിത്രം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചെറുമകനും കോണ്‍ഗ്രസ്സ് നേതാവുമായ വിഭാഗര്‍ ശാസ്ത്രി രംഗത്തുവന്നിരിക്കുന്നു.

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തെ സംബന്ധിച്ച് അനാവശ്യമായ വിവാദങ്ങളും പ്രചാരണങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ശാസ്ത്രി കുടുംബം നിര്‍മാതാക്കള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഈ നീക്കത്തിനെതിരെ സിനിമയുടെ സംവിധായകന്‍ രംഗത്തു വന്നിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് കുടുംബത്തിന്റെ അധികാരമുപയോഗിച്ച് സിനിമയുടെ പ്രദര്‍ശനം തടയാന്‍ ശ്രമിക്കുകയാണെന്ന് റിപ്പബ്ലിക് ടി.വിയോട് സംവിധായകന്‍ വിവേക് അഗ്നിഹോത്രി പറഞ്ഞു. തന്റെ ചലച്ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ജനങ്ങള്‍ പിന്തുണക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തിന്റെ 15 മിനിറ്റുകള്‍ക്കു മുമ്പ് അദ്ദേഹം ഭാര്യയുമായി സംസാരിച്ചിരുന്നുവെന്നും ഹൃദയാഘാതമാണ് മരണ കാരണമെങ്കില്‍ ഈ സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കേണ്ടതാണെന്നും സിനിമയിലെ അഭിനേത്രിയും സംവിധായകന്റെ ഭാര്യയുമായ പല്ലവി ജോഷ് പറഞ്ഞു.

ഏപ്രില്‍ 12ാം തിയതി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നസറുദ്ദീന്‍ ഷാ, മിഥുന്‍ ചക്രബര്‍ത്തി, ശ്വേത പ്രസാദ് ബസു, പങ്കജ് തൃപാതി പല്ലവി ജോഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.