LiveTV

Live

Entertainment

ടാക്സി ഡ്രൈവറില്‍ നിന്നും മധുരരാജയുടെ നിര്‍മാതാവിലേക്ക്; നെല്‍സന്‍റെ ജീവിതം സിനിമയെക്കാള്‍ ട്വിസ്റ്റ്

ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്നു കോടീശ്വരനായ നായകന്‍റെ കഥ ഒരുപാട് സിനിമകളില്‍ നാം കണ്ടിട്ടുണ്ട് എന്നാല്‍ സിനിമയെ വെല്ലുന്ന ജീവിതകഥയാണ് മധുരരാജയുടെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പിന്‍റേത്.

ടാക്സി ഡ്രൈവറില്‍ നിന്നും മധുരരാജയുടെ നിര്‍മാതാവിലേക്ക്; നെല്‍സന്‍റെ ജീവിതം സിനിമയെക്കാള്‍ ട്വിസ്റ്റ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘പോക്കിരിരാജ’ നാട് വിട്ടുപോയി വലിയവനായി തിരിച്ചുവന്ന് കുടുംബത്തെ രക്ഷിക്കുന്ന നായകന്‍റെ കഥയാണ്. അത് പോലെ 30 വര്‍ഷം മുന്‍പ് തന്‍റെ കുടുംബം പോറ്റാനായി കുന്നംകുളത്ത് നിന്നും ദുബായിലേക്ക് പോയ ഒരു ചെറുപ്പക്കാരന്‍. അവിടെ തുടങ്ങുന്നു ‘മനോഹരന്‍ മംഗളോദയം, പറയുന്ന നെല്‍സന്‍റെ കഥയിലെ ‘ട്വിസ്റ്റ്’.

ടാക്സി ഡ്രൈവറില്‍ നിന്നും മധുരരാജയുടെ നിര്‍മാതാവിലേക്ക്; നെല്‍സന്‍റെ ജീവിതം സിനിമയെക്കാള്‍ ട്വിസ്റ്റ്

പറഞ്ഞുവരുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി‍ നായകനായി അഭിനയിക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായ ‘മധുരരാജ’യുടെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പിനെ കുറിച്ചാണ്. 30 വര്‍ഷം മുന്‍പ് സ്വന്തമായി ഒരു ലോറി വാങ്ങണം, ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹവുമായാണ് കുന്നംകുളം സ്വദേശി നെല്‍സണ്‍ പ്രവാസിയാകുന്നത്. രാപകലില്ലാതെ അധ്വാനിച്ച് നെല്‍സണ്‍ സ്വന്തമായൊരു ലോറി എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി. പതിയെ ഒന്ന് എന്നത് മൂന്ന് ലോറികളായി. എന്നാല്‍ നെല്‍സണ് മുന്നില്‍ വിധി വീണ്ടും വില്ലനായി.

മൂന്ന് വണ്ടികളില്‍ ഒന്ന് അപകടത്തില്‍ പെട്ടു. സാമ്പത്തിക ബാധ്യതയുണ്ടായപ്പോള്‍ കടം വീട്ടാനായി തന്റെ ബാക്കി രണ്ട് ലോറികളും വില്‍ക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. കണ്മുന്നില്‍ ജീവിതം കൈവിട്ടുപോകുന്നത് കണ്ടിട്ടും അയാള്‍ തളരാതെ വീണ്ടും വിധിക്ക് പിന്നാലെ ഓടാന്‍ തുടങ്ങി. എന്നാല്‍ ഇന്ന് നെല്‍സണ്‍ 30 ലോറികളുടെ ഉടമയാണ്, സിനിമാ നിര്‍മാതാവാണ്.

30 കോടി മുതല്‍ മുടക്കില്‍ ബിഗ് ബജറ്റ് സിനിമയായാണ് മധുരരാജ ഒരുങ്ങുന്നത്. ദുബായിലെ നിരത്തുകളിൽ ടാക്സി ഓടിച്ചിരുന്ന കാലത്ത് സ്വപ്നത്തിൽ പോലും താന്‍ ഒരു സിനിമാ നിർമാതാവിന്റെ വേഷമണിയുമെന്ന് കരുതിയിരുന്നില്ലെന്ന് നെൽസൺ പറയുന്നു.

ടാക്സി ഡ്രൈവറില്‍ നിന്നും മധുരരാജയുടെ നിര്‍മാതാവിലേക്ക്; നെല്‍സന്‍റെ ജീവിതം സിനിമയെക്കാള്‍ ട്വിസ്റ്റ്


ഇന്ത്യന്‍ സിനിമയിലെ തന്നെ അതികായന്‍മാരിലൊരാളായ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മധുരരാജ ബോക്സോഫീസ് കീഴടക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ ആദ്യഭാഗം ‘പോക്കിരിരാജ’ സൂപ്പര്‍ഹിറ്റായിരുന്നു

ഉദയ്കൃഷ്ണയോടും വൈശാഖിനോടുമുള്ള ബന്ധമാണ് നെൽസനെ മധുരരാജയിേലക്കെത്തിച്ചത്. ആദ്യം പതിനഞ്ച് കോടിയുടെ ബജറ്റിൽ തീരുമാനിച്ച സിനിമ പിന്നീട് വന്‍ ബജറ്റിലേക്കെത്തുകയായിരുന്നു. സിനിമയുടെ ഹൈപ്പ്‌വെച്ച് നോക്കുമ്പോൾ 30 കോടി കൂടുതൽ അല്ലെന്നും നെൽസണ്‍ പറയുന്നു.

ടാക്സി ഡ്രൈവറില്‍ നിന്നും മധുരരാജയുടെ നിര്‍മാതാവിലേക്ക്; നെല്‍സന്‍റെ ജീവിതം സിനിമയെക്കാള്‍ ട്വിസ്റ്റ്

വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉദയ്കൃഷ്ണയാണ്. മമ്മൂക്കയുടെ അഭിനയവും പീറ്റർ ഹെയ്നിന്റെ സ്റ്റണ്ടും സിനിമയുടെ നിലവാരം വാനോളം ഉയര്‍ത്തുമെന്ന് നെൽസൻ പറയുന്നു. കൂടാതെ പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഒരു ഗാനരംഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്.