LiveTV

Live

Entertainment

മമ്മൂട്ടിക്ക് വേണ്ടി ഞാന്‍ എഴുതണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്; മുരളി ഗോപി

ഫോറം കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി മനസു തുറന്നത്

 മമ്മൂട്ടിക്ക് വേണ്ടി ഞാന്‍ എഴുതണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്; മുരളി ഗോപി

മമ്മൂട്ടിക്കു വേണ്ടി ഞാന്‍ എഴുതണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് മുരളി ഗോപി. മമ്മൂട്ടിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യാനായി കാത്തിരിക്കുകയാണെന്നും മുരളി കൂട്ടിച്ചേര്‍ത്തു . ഫോറം കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി മനസു തുറന്നത്. മമ്മൂട്ടി തന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് തന്റെ ആഗ്രഹങ്ങളില്‍ ഒന്നാണെന്നും മുരളി ഗോപി അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മമ്മൂട്ടിയാണ്. ഡെപ്‌തോടുകൂടി ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ തന്റെ സ്‌ക്രിപ്റ്റില്‍ കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതിയാണെന്ന് മുരളി വ്യക്തമാക്കി. താന്‍ കാത്തിരുന്നതും ഇങ്ങനെയൊരു അവസരത്തിന് വേണ്ടിയാണെന്നും മുരളി ഗോപി പറഞ്ഞു.

Also read: ‘ഇലക്ഷന് തൊട്ടു മുൻപ് ‘ബയോപ്പിക്കുകൾ’ ഇറക്കുന്ന ഇന്ത്യൻ പ്രതിഭാസം’; കമ്മാരസംഭവം പരിഹാസവുമായി മുരളി ഗോപി

മിക്ക നടന്‍മാര്‍ക്ക് വേണ്ടിയും മുരളി ഗോപി തിരക്കഥയെഴുതിയിട്ടുണ്ട്. മുരളിഗോപിയുടെ തിരക്കഥ മികവുറ്റതാണെങ്കിലും പക്ഷേ ചിത്രങ്ങള്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല. ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ വിജയകരമായ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Also read: ഇരയോടൊപ്പം നിൽക്കുക, കളങ്കിതരല്ലാത്തവരെ ദ്രോഹിക്കാതിരിക്കുക; രാമലീലയ്ക്ക് പിന്തുണയുമായി മുരളി ഗോപി