LiveTV

Live

Entertainment

റിലീസിന് മുമ്പേ ട്രിപ്പിള്‍ സ്ട്രോങ്ങായി വരവറിയിച്ച് രാജ; സാറ്റ്ലൈറ്റ് അവകാശം വിറ്റ് പോയത് വമ്പന്‍ തുകക്ക്

ആരാധകരെ ഹരം കൊള്ളിക്കാനുതകുന്ന മമ്മുട്ടിയുടെ ‘ഒരു കംപ്ലീറ്റ് പാക്കേജ്’ മധുരരാജ; മമ്മൂട്ടി

റിലീസിന് മുമ്പേ ട്രിപ്പിള്‍ സ്ട്രോങ്ങായി വരവറിയിച്ച് രാജ; സാറ്റ്ലൈറ്റ് അവകാശം വിറ്റ് പോയത് വമ്പന്‍ തുകക്ക്

വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന മധുരരാജയുടെ സംപ്രേക്ഷണാവകാശം 10 കോടി രൂപക്ക് വിറ്റുപോയി. സീ നെറ്റ്‍വര്‍ക്കാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Also read: ‘രാജയും രാജയുടെ പിള്ളേരും ട്രിപിള്‍ സ്ട്രോങ്ങായി തന്നെ വരും’; മധുരരാജ ട്രെയിലര്‍ തിയതി പ്രഖ്യാപിച്ചു

പോക്കിരിരാജയിലേതുപോലെ ആരാധകരെ ഹരം കൊള്ളിക്കുന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകള്‍ മധുരരാജയിലും ആവര്‍ത്തിക്കുമെന്ന സൂചന നല്‍കുകയാണ് ട്രെയിലര്‍. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിക്കുന്ന മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായി വിഷു റീലീസായി ഏപ്രില്‍ 12ന് എത്തും.

ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന താരങ്ങളാകുന്നു.

Also read: മധുരരാജ 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറുമെന്ന് സന്തോഷ് പണ്ഡിറ്റ്