LiveTV

Live

Entertainment

ഇഷ്ക് നിറച്ച് ഷെയിന്‍; ടീസര്‍ കാണാം

ഇഷ്ക് നിറച്ച് ഷെയിന്‍; ടീസര്‍ കാണാം

പ്രണയം നിറച്ച് ഷെയിന്‍ നിഗത്തിന്റെ പുതിയ സിനിമ ഇഷ്കിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ പൃഥിരാജാണ് ഔദ്യോഗിക പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്ക് പ്രണയ സിനിമയായാണ് പുറത്തിറങ്ങുന്നത്. അനുരാജിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇഷ്ക്.

'നോട്ട് എ ലവ് സ്റ്റോറി' എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന ചിത്രം 'വിട്ടുവീഴ്ചകളില്ലാത്ത പ്രണയകഥ" എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. എസ്‌റ സിനിമയിലൂടെ പ്രശസ്തയായ ആൻ ശീതൾ നായികയാവുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ ഫോര്‍ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഷാൻ റഹ്‌മാനാണ് സംഗീതം.