LiveTV

Live

Entertainment

മാന്‍ഹോളിന് ശേഷം വിധു വിന്‍സെന്റിന്റെ സ്റ്റാന്‍‍ഡ് അപ്പ്; നായിക നിമിഷ സജയന്‍

മാന്‍ഹോളിന് ശേഷം വിധു വിന്‍സെന്റിന്റെ സ്റ്റാന്‍‍ഡ് അപ്പ്; നായിക നിമിഷ സജയന്‍

നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. സിലിക്കന്‍ മീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രം 2019 ല്‍ തന്നെ പുറത്തിറങ്ങും. നിരവധി പുരസ്ക്കാരങ്ങള്‍ നേടിക്കൊടുത്ത മാന്‍ഹോള്‍ എന്ന തന്‍റെ ചിത്രത്തിനു ശേഷം വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാന്‍ഹോളിന്‍റെ തിരകഥാക്കൃത്തായ ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ദീര്‍ഘകാലമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിധു വിന്‍സെന്‍റ് 2016ല്‍ പുറത്തിറങ്ങിയ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. ആ വര്‍ഷത്തെ അന്താരാഷ്ട ചലച്ചിത്രോല്‍സവത്തിന്‍റെ മല്‍സര വിഭാഗത്തില്‍ മാന്‍ഹോള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.