LiveTV

Live

Entertainment

സിനിമാ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ ഫേസ്ബുക്ക് സിനിമാ കൂട്ടായ്‍മ  

സിനിമാ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ ഫേസ്ബുക്ക് സിനിമാ കൂട്ടായ്‍മ  

വളർന്നു വരുന്ന കലാകാരന്മാർക്കും സിനിമയെ സ്നേഹിക്കുന്നവർക്കും ഒരു വേദി ഒരുക്കുകയാണ് തേര്‍ഡ് ഐ മൂവി ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മ. 7 വര്‍ഷം പിന്നിടുന്ന തേര്‍ഡ് ഐ മൂവി ക്ലബ് എന്ന ഗ്രൂപ്പ് ഒരുപറ്റം സിനിമ പ്രേമികളുടെ ശ്രമഫലമായിട്ടാണ് ഉദയം കൊണ്ടത്. ഏപ്രിൽ 27 ,28 തീയതികളിൽ എറണാകുളം പാലാരിവട്ടം ഇമേജ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ രജിസ്‌ട്രേഷനും ഡെലിഗേറ്റ് പാസ്സും തികച്ചും സൗജന്യമാണ്. 21ാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി. മികച്ച സിനിമയ്‍ക്ക് 10001 രൂപയും മികച്ച സംവിധായകനും തിരക്കഥാകൃത്തിനും മികച്ച നടനും നടിക്കും മികച്ച ഛായാഗ്രാഹകനും മികച്ച എഡിറ്റര്‍ക്കും പോപ്പുലര്‍ ഷോര്‍ട്ട് ഫിലിമിനും 5001 രൂപ വീതവും ആയിരിക്കും പുരസ്ക്കാരം ലഭിക്കുക.

തികച്ചും സൗജന്യമായാണ് രെജിസ്ട്രേഷനും, ഡെലിഗേറ്റ് പാസും ഗ്രൂപ്പ് ഒരുക്കിയിട്ടുള്ളത്. ഷോർട്ട് ഫിലിമുകള്‍ സമർപ്പിക്കുന്നതിനും, ഡെലിഗേറ്റ് പാസ് നേടുന്നതിനും www.3rdeyemovieclub.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.