LiveTV

Live

Entertainment

അഭിനയ രംഗത്തും ഒരു കൈ നോക്കാന്‍ ആര്‍.ജി.വി എത്തുന്നു

കോബ്ര എന്ന ചിത്രത്തിലാണ് ആര്‍.ജി.വിആദ്യമായി തിരശ്ശീലക്ക് മുന്നിലെത്തുന്നത്.

അഭിനയ രംഗത്തും ഒരു കൈ നോക്കാന്‍ ആര്‍.ജി.വി എത്തുന്നു

ബോളിവുഡിലെ ഹിറ്റ് മേക്കര്‍ രാം ഗോപാല വര്‍മ്മ അഭിനയ രംഗത്തേക്ക്. അഗസ്ത്യ മഞ്ജുവുമായി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിലാണ് ആര്‍.ജി.വി ആദ്യമായി തിരശ്ശീലക്ക് മുന്നിലെത്തുന്നത്. ആര്‍ എന്ന ഇന്‍റലിജന്‍സ് ഓഫീസറായാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്. അമിതാബ് ബച്ചന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ബോളീവുഡ് താരങ്ങള്‍ ആര്‍.ജി.വി അഭിനയ രംഗത്തേക്ക് സ്വാഗതം ചെയ്തു.

എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ആര്‍.ജി.വി സംവിധാനം ചെയ്ത 'ലക്ഷ്മിയുടെ എന്‍.ടി.ആര്‍' തീയറ്ററുകളിലെത്തി ഒരാഴ്ചയ്ക്കുള്ളിലാണ് അഭിനയത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചുള്ള പ്രഖ്യാപനം.

'എന്റെ ജന്മദിനമായ ഇന്ന് കരിയറില്‍ ആദ്യമായി ഞാന്‍ ഒരു അഭിനേതാവായി തുടക്കംകുറിക്കുകയാണ്. നിങ്ങള്‍ എന്നെ അനുഗ്രഹിച്ചില്ലെങ്കിലും കുഴപ്പമില്ല, നന്ദി', സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ആര്‍ജിവി ട്വീറ്റ് ചെയ്തു.

അഭിനയത്തിന് പുറമേ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും അദ്ദേഹം ഭാഗമാണ്. കെ.ജി.യും, രങ്ക റാവുവും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏറ്റവും അപകടകാരിയായ കുറ്റവാളിയുടെ ജീവിതകഥയാണ് സിനിമയുടെ പ്രമേയം എന്നാണ് റിപ്പോര്‍ട്ടുകള്‍.