LiveTV

Live

Entertainment

‘പി.എം നരേന്ദ്ര മോദി’ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ചിത്രം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് ലംഘനം ആണോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് പരിശോധിക്കേണ്ടതെന്ന് കോടതി

‘പി.എം നരേന്ദ്ര മോദി’ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

പി.എം നരേന്ദ്ര മോദി എന്ന സിനിമക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സിനിമ വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്ന് രണ്ട് മിനിട്ട് ട്രെയിലര്‍‌ കണ്ട് പറയാനാകില്ല. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് ഇതുവരെ അംഗീകാരം നല്‍‌കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ കോടതി ഇടപെടുന്നത് അപക്വമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചിത്രം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് ലംഘനം ആണോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് പരിശോധിക്കേണ്ടത് എന്നും കോടതി വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയ ഈ ചിത്രത്തിന്‍റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ദേശീയ അവാര്‍ഡ് ജേതാവ് ഒമങ്ക് കുമാറാണ് പി.എം നരേന്ദ്ര മോദി സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ നരേന്ദ്ര മോദിയായി വേഷമിട്ടിരിക്കുന്നത് വിവേക് ഒബ്റോയി ആണ്. ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത് ഏപ്രില്‍ 12നാണ്.