LiveTV

Live

Entertainment

ജയലളിതയോടൊപ്പം ശശികലയും; ‘ശശിലളിത’ ഒരുങ്ങുന്നു

ജയലളിതയുടെയും ശശികലയുടെയും മുഖത്തിന്‍റെ പകുതി ഭാഗം വച്ചിട്ടാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ജയലളിതയോടൊപ്പം ശശികലയും; ‘ശശിലളിത’ ഒരുങ്ങുന്നു

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ സംവിധായകര്‍ തമ്മില്‍ മത്സരമാണ്. തലൈവി എന്ന പേരില്‍ ജയലളിതയുടെ കഥ സിനിമയാക്കുമെന്ന് സംവിധായകന്‍ എ.എല്‍ വിജയ് പ്രഖ്യാപിച്ചിരുന്നു. കങ്കണ റണാവത്താകും ചിത്രത്തില്‍ ജയലളിതയാകുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെ സംവിധായകന്‍ മിഷ്‌കിന്‍റെ അസോസിയേറ്റായ പ്രിയദര്‍ശിനിയും ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്.

ജയലളിതയോടൊപ്പം ശശികലയും; ‘ശശിലളിത’ ഒരുങ്ങുന്നു

ഇതിന് പിന്നാലെയാണ് തെലുങ്ക് സംവിധായകന്‍ ജഗദീശ്വര റെഡ്ഡി ശശിലളിത എന്ന പേരില്‍ ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജയലളിതയെക്കൂടാതെ ശശികലയും പ്രധാന ഘടകമാകുന്ന സിനിമ അതിന്‍റെ പേരില്‍ തന്നെ സ്വഭാവം വെളിപ്പെടുത്തുന്നു. ജയലളിതയായി വേഷമിടുന്നത് ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ജയലളിതയുടെയും ശശികലയുടെയും മുഖത്തിന്‍റെ പകുതി ഭാഗം വച്ചിട്ടാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.