LiveTV

Live

Entertainment

സുരേഷ് ഗോപി,ശോഭന,നസ്രിയ താരനിരയുമായി അനൂപ് സത്യന്റെ സിനിമയൊരുങ്ങുന്നു

മൂന്ന് പേര്‍ക്കും കഥ ഇഷ്ട്ടപ്പെട്ടു ആവേശത്തോടെയായിരുന്നു പ്രതികരണങ്ങളെന്നും അനൂപ്  സത്യന്‍ പറഞ്ഞു.

സുരേഷ് ഗോപി,ശോഭന,നസ്രിയ താരനിരയുമായി അനൂപ് സത്യന്റെ സിനിമയൊരുങ്ങുന്നു

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്ത് ചുവടു വെക്കുന്നു. മലയാളിയുടെ ഹൃദയം ഒന്നടങ്കം കീഴടക്കിയ പ്രിയതാരം ശോഭന, സുരേഷ് ഗോപി, നസ്രിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

തൊണ്ണൂറുകളുടെ ഹൃദയം കീഴടക്കിയ പ്രിയ ജോഡിയായിരുന്ന സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 2013 ല്‍ പുറത്തിറങ്ങിയ ‘തിര’ യാണ് ശോഭന അവസാനമായി അഭിനയിച്ച ചിത്രം. അനൂപ് സത്യന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2005 ല്‍ ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ സുരേഷ് ഗോപി സിനിമയില്‍ ജോയിന്‍ ചെയ്യും. ട്രാന്‍സിനു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.

സുരേഷ് ഗോപി,ശോഭന,നസ്രിയ താരനിരയുമായി അനൂപ് സത്യന്റെ സിനിമയൊരുങ്ങുന്നു

നിര്‍മ്മാതാവിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു ഫാമിലി ഡ്രാമയാണെന്നും ചിത്രം പണിപ്പുരയിലാണെന്നും ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നടത്തുമെന്നും അനൂപ് പറഞ്ഞു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു കുടുംബ സിനിമയായിരിക്കും ഇത്. ചെന്നൈ ആണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ സംവിധായകന്‍ മാത്രമല്ല നിര്‍മ്മാതാവും അനൂപ് തന്നെയാണ്. മലയാള സിനിമയിലെ മികച്ച താരങ്ങൾ ഒന്നിക്കുന്ന ചിത്രം ഒരു സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.