LiveTV

Live

Entertainment

റാണയുടെ പുറത്തേറി മാളയിലെ ഝാന്‍സിറാണി

പരീക്ഷക്ക് കുതിരപുറത്ത് സ്കൂളിലെത്തി താരമായിരിക്കുകയാണ് തൃശൂര്‍ മാള സ്വദേശിനി കൃഷ്ണ 

റാണയുടെ പുറത്തേറി മാളയിലെ ഝാന്‍സിറാണി

പരീക്ഷക്ക് വൈകിയെത്തും എന്ന പേടി തൃശൂര്‍ മാളയിലെ കൃഷ്ണക്കില്ല. കാരണം കൃത്യ സമയത്ത് കൃഷ്ണ സ്കൂളിലെത്തുന്നത് തന്റെ പ്രിയപ്പെട്ട ‘റാണാ ക്രിഷ്’ എന്ന കുതിരപ്പുറത്താണ്.

തൃശൂര്‍ മാള സ്വദേശിനിയായ കൃഷ്ണ, പരീക്ഷയെഴുതാന്‍ പോകുന്നത് കുതിരപ്പുറത്താണ്. മാളയിലെ ക്ഷേത്രപൂജാരിയായ അജയ് കാളിന്ദിയുടെയും ഇന്ദുവിന്റെയും മകളാണ് കൃഷ്ണ. മാള ഹോളിഗ്രേസ്സ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് സി.എ.കൃഷ്ണ. കുതിരയോടുള്ള പ്രണയം മനസ്സിലാക്കി അച്ഛന്‍ പിന്നീട് ആണ്‍ പെണ്‍ കുതിരകളെ കൂടി ഈ കൊച്ചു മിടുക്കിക്ക് സമ്മാനിച്ചു.

കുതിരയോട്ടത്തില്‍ പങ്കെടുക്കണമെന്നാണ് കൃഷ്ണയുടെ ആഗ്രഹം. ബോര്‍ഡ് എക്സ്സാമിന്റെ അവസാന ദിനത്തില്‍ കുതിര പുറത്ത് പരീക്ഷയെഴുതാന്‍ പോയതാണ് ഈ പത്താം ക്ലാസ്സ്കാരി താരത്തിന്‍റെ ഇപ്പോഴത്തെ സന്തോഷം. കൃഷ്ണക്ക് എല്ലാവിധ പിന്തുണയുമായി മാതാപിതാക്കളും ‘ഹോഴ്സ് റൈഡേഴ്സ് കേരള’ ഗ്രൂപ്പിലെ അംഗങ്ങളും ഒപ്പമുണ്ട്.