LiveTV

Live

Entertainment

ഇളക്കി മറിക്കാന്‍ വീണ്ടും മണിരത്നം; ഒരുങ്ങുന്നത് മള്‍ട്ടി സ്റ്റാര്‍ ചിത്രം

നോവലിനെ ആസ്പദമാക്കി ചിത്രം നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മണിരത്നം തിരുമാനിച്ചിരുന്നു

ഇളക്കി മറിക്കാന്‍ വീണ്ടും മണിരത്നം; ഒരുങ്ങുന്നത് മള്‍ട്ടി സ്റ്റാര്‍ ചിത്രം

തിയറ്ററുകളെ ഇളക്കിമറിക്കാന്‍ തെന്നിന്ത്യയില്‍ നിന്നും ഒരു ബിഗ് ബജറ്റ് മണിരത്നം ചിത്രം കൂടി വരുന്നു. അമിതാഭ് ബച്ചനും വിജയ് സേതുപതിയും നയന്‍താരയും ഉള്‍പ്പടെ വന്‍ താരനിര ഒന്നിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘പൊന്നിയിന്‍ സെല്‍വന്‍‘ എന്ന നോവലിനെ ആസ്പതമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 5 വര്‍ഷമെടുത്താണ് കല്‍ക്കി കൃഷ്ണമൂര്‍ത്തി നോവല്‍ പൂര്‍ത്തീകരിച്ചത്. തന്റെ നോവലിന്റെ വിവരശേഖരത്തിനായി ശ്രീലങ്കന്‍ സന്ദര്‍ശനവും ഇദ്ദേഹം നടത്തിയിരുന്നു. നോവല്‍ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തില്‍ അരുള്‍ മൊഴിവര്‍മ്മന്‍ അഥവ രാജ രാജ ചോളന്‍ ഒന്നാമന്റെ കഥയാണ് ചിത്രം പറയുന്നത്.

അമിതാഭ് ബച്ചന്‍, നയന്‍താര, കീര്‍ത്തി സുരേഷ്, വിജയ് സേതുപതി, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, വിക്രം തുടങ്ങിയ വന്‍ താര നിര അണിനിരക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നായകന്‍, റോജ, ഗുരു, ബോംബെ, ദില്‍ സെ, ഓക്കെ കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് മണിരത്നത്തിന്റെ ഈ പുതിയ ചിത്രം വിസ്മയം സൃഷ്ടിക്കാന്‍ പോകുന്നത്. ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിച്ച് ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മണിരത്ന കൂട്ടരും.