LiveTV

Live

Entertainment

കുമ്പളങ്ങിയിലെ ‘വിജയകരമായ ഓട്ടം’ പുറത്ത് വിട്ടു

ചിത്രത്തിലെ ചെമ്മീൻ കമ്പനിയില്‍ നിന്നും ഓടി പോകുന്ന ഭാഗമാണ് പുറത്ത് വിട്ടിരിക്കുന്നത്

കുമ്പളങ്ങിയിലെ ‘വിജയകരമായ ഓട്ടം’ പുറത്ത് വിട്ടു

കുമ്പളങ്ങീലെ വിശേഷങ്ങള് അങ്ങനെ പെട്ടന്നൊന്നും പോയിപോകൂല. തീയറ്ററുകളിലെത്തി ഇന്നും വിജയകരമായി ഓടികൊണ്ടിരിക്കുകയാണ് കുമ്പളങ്ങി നെറ്റ്സ്. കണ്ടവർ തന്നെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ് കുമ്പളങ്ങി.

ഒടുവിലായി ചിത്രത്തിലെ ചെമ്മീൻ കമ്പനിയില്‍ നിന്നും ഓടി പോകുന്ന ഭാഗം പുറത്ത് വിട്ടിരിക്കുകയാണ് കുമ്പളങ്ങി ടീം. ജോലി ചെയ്ത് ശീലമില്ലാത്ത ഷെയ്ൻ നിഗത്തിന്റെ ബോബി എന്ന കഥാപാത്രം, ചെമ്മീൻ കമ്പനിയിലെ ജോലി വിട്ട് ഓടി പോകുന്ന രംഗമാണ് പുറത്ത് വന്നിരിക്കുന്നത്.

ജോലിയെ കുറിച്ച് കൂട്ടുകാരന്‍ പ്രശാന്തിനോട് പരാതി പറയുന്ന ബോബിയോട്, എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് പണിയെടുക്കുന്നതെന്നും ആ ഹെഡ് ഫോണങ്ങ് കുത്തി പണി ചെയ്യാനുമാണ് കൂട്ടുകാരൻ പറഞ്ഞ് കൊടുക്കുന്നത്. തുടർന്ന് പോപ് മ്യൂസിക്കും കേട്ട്, അതിനൊത്ത് ചുവട് വെച്ച് പണി ചെയ്യുന്ന ബോബി പക്ഷേ, ഇത് തനിക്ക് നടക്കണ പണിയല്ല എന്ന് മനസ്സിലാക്കി കമ്പനി വിട്ട് പോരുന്നതാണ് രംഗം.

ശ്യാം പുഷ്കറും ദിലീഷ് പോത്തനും ചേർന്ന് എഴുതി മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്നാ ബെൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്.