LiveTV

Live

Entertainment

അര്‍ജുന്‍ റെഡ്ഡി ഇനി ഹിന്ദിയിലേക്ക്; കബീര്‍ സിംഗ് ടീസര്‍ കാണാം

അര്‍ജുന്‍ റെഡ്ഡി ഇനി ഹിന്ദിയിലേക്ക്; കബീര്‍ സിംഗ് ടീസര്‍ കാണാം

തെലുഗില്‍ സൂപ്പര്‍ ഹിറ്റായി ബോക്സ് ഓഫീസ് വിജയം നേടിയ അര്‍ജുന്‍ റെഡ്ഡി ഹിന്ദി റീമേക്ക് വരുന്നു. ഷാഹിദ് കപ്പൂര്‍ നായകനായ ഹിന്ദി ചിത്രം കബിര്‍ സിംഗിന്റെ ടീസര്‍ പുറത്തിറങ്ങി. അര്‍ജുന്‍ റെഡ്ഡി തെലുഗ് പതിപ്പിന്റെ അതേ മാസ് ചേരുവകളോടെയാണ് കബീര്‍ സിംഗ് ഹിന്ദിയില്‍ പുറത്തിറങ്ങുന്നത്. ഷാഹിദ് കപ്പൂറിന്റെ ഏറ്റവും വലിയ മാസ് ഷോ തന്നെയാകും ചിത്രമെന്നാണ് ടീസര്‍ കണ്ട പ്രേക്ഷകരുടെ പ്രതികരണം. തെലുഗില്‍ നിന്ന് നേരിയ മാറ്റം മാത്രമേ ഹിന്ദിയിലേക്ക് പകര്‍ത്തുമ്പോള്‍ സംവിധായകന്‍ ഒരുക്കിയിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. തെലുഗ് പതിപ്പൊരുക്കിയ സന്ദീപ്പ് റെഡ്ഡി വാംഗ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.

വർമ എന്ന പേരില്‍ നേരത്തെ അർ‍ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കും ഒരുങ്ങിയിരുന്നു. പക്ഷെ നിര്‍മ്മാതാക്കള്‍ സിനിമയുടെ പൂര്‍ണരൂപത്തില്‍ തൃപ്തരല്ലാത്തതിനാല്‍ സിനിമ താൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു. നേരത്തെ സംവിധായകനായിരുന്ന ബാലയെ നീക്കി അർജുൻ റെഡ്ഡി ചിത്രത്തിന്റെ അസോസിയേറ്റ് ആയിരുന്ന ഗിരീസയ്യ ആണ് നിലവിൽ ഈ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്.