LiveTV

Live

Entertainment

സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍

പണ്ട് താങ്കളുടെ സിനിമ കണ്ട് കൈയ്യടിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് എല്ലാം കോമഡി പടമായാണ് തോന്നുന്നത് എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ സുദേവന്‍ പറയുന്നത്

സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് സുരേഷ് ഗോപി. അയ്യപ്പ സ്വാമിയുടെ പേരില്‍ വോട്ട് ചോദിച്ചെന്ന ആരോപണം കൂടി നേരിടുകയാണ് അദ്ദേഹമിപ്പോള്‍. ഇപ്പോള്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സുദേവന്‍. പണ്ട് താങ്കളുടെ സിനിമ കണ്ട് കൈയ്യടിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് എല്ലാം കോമഡി പടമായാണ് തോന്നുന്നത് എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ സുദേവന്‍ പറയുന്നത്.

സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍

സമയമുള്ളപ്പോ സ്വന്തം സിനിമകള്‍ കാണുന്നത് നല്ലതാണെന്നും സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു എന്ന് ചിലപ്പോള്‍ മനസിലായേക്കുമെന്നുമാണ് കുറിപ്പില്‍ പറയുന്നത്. 2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചലച്ചിത്രമായ ‘സി.ആര്‍ നമ്പര്‍ 89’ന്റെ സംവിധായകനാണ് സുദേവന്‍.